തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 24 വചനവായന
ഫെബ്രുവരി 24 ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന് (എൻ്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്ക് എൻ്റെ ഉദ്ദേശ്യം നിറവേറ്റും) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫല രഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാൻ ഏല്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. […]











