സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വിവിധ മേഖലകളിൽ വിജയികളായവർക്ക് ആദരവ് നൽകി. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ ജോയി സാബു വൈ. സമ്മാനദാനം നടത്തി.
KLCA- യുടെ നേതൃത്വത്തിൽ നടത്തിയ കലാ-കായിക മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനവും തുടർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച KLCA കട്ടയ്ക്കോട് യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ കട്ടയ്ക്കോട് വാർഡ് മെമ്പർ സനിൽ ബോസിനേയും, പനയംകോട് വാർഡ് മെമ്പർ കിരൺ കുമാറിനെയും എന്നിവർക്ക് മൊമെൻ്റോയും നൽകി.
2025- ൽ നടത്തിയ ലോഗോസ് പരീക്ഷയിൽ ഫൊറോന സമ്മാനവും, സെൻ്റർ സമ്മാനവും കരസ്ഥമാക്കിയ, ബിനി, സിസ്റ്റർ ആൻ തോമസ്, സോണി വിൽഫ്രഡ്, പ്രബലകുമാരി എന്നിവർക്ക് മതബോധന സമിതിയുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.




