Forane Ministry

‘BEADS OF GRACE’ ജപമാല നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഷിജിൻ സി.

നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ‘BEADS OF GRACE’ ജപമാല നിർമ്മാണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് നെയ്യാറ്റിൻകര അമലോത്ഭവ മാതാ കത്തീഡ്രൽ പള്ളിയിൽ നടന്ന പരിശീലന ക്ലാസ് കത്തീഡ്രൽ സഹവികാരി ഫാ. അനു സി. ഉദ്ഘാടനം ചെയ്തു.

വൈവിധ്യമാർന്ന ജപമാല നിർമ്മാണ പരിശീലന ക്ലാസ് ശ്രീ. അജു വ്ലാത്താങ്കര നയിച്ചു. വിശ്വാസജീവിതത്തിൽ ജപമാലയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും വിവിധതരം ജപമാലകളെക്കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. തുടർന്ന്, കൈകൊണ്ട് ജപമാല നിർമ്മിക്കാനുള്ള പ്രായോഗിക പരിശീലനവും നൽകി.

കത്തീഡ്രൽ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നടന്ന പരിശീലന ക്ലാസിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 28 അംഗങ്ങൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.