വിജയനാഥ്
ചുള്ളിമാനൂർ: തേവൻപാറ വിശ്വാസ പരിശീലന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷമാക്കി. ജൂൺ 07 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി. മുഖ്യകാർമികനായി.
കത്തിച്ച തിരികളുമായി പ്രദക്ഷിണമായി എത്തിയ വിദ്യാർത്ഥികളും അധ്യാപകരും കാഴ്ച സമർപ്പിച്ച് ദിവ്യബലിയിൽ പങ്കെടുത്തു. അധ്യാപകർ ബലിപീഠത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഉത്തരവാദിത്തം ഏറ്റെടുത്തു.
തുടർന്ന് നടന്ന ആഘോഷത്തിൽ ഇടവക വികാരി ഫാ. അരുൺ രാജ് ഡി.പി, സിസ്റ്റർ റാണി, മതബോധന ഹെഡ്മാസ്റ്റർ ബിജു ആന്റണി, ബിസിസി കോഡിനേറ്റർ ജയപ്രകാശ് എന്നിവർ ചേർന്ന് തിരി തെളിച്ചു.
അതോടൊപ്പം വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും സമ്മാനദാനവും നടത്തി. വിദ്യാഭ്യാസ സമിതി സെക്രട്ടറി മേഘ, എച്ച്. സന്തോഷ്, സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു.




