സ്വന്തം ലേഖകൻ
പട്ടകുളം: സെന്റ് ആൻ്റണീസ് പള്ളി തിരുനാളിന് തുടക്കമായി. ജൂൺ 10 ബുധനാഴ്ച ആരംഭിച്ച ഇടവക വികാരി തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. സ്റ്റാൻലി രാജ് പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിയ്ക്ക് പേരയം ഇടവക വികാരി ഫാ. അനുജോ ജോർജ്ജ് മുഖ്യകാർമികനായി.
ബൈബിൾ പാരായണം, ആഘോഷകരമായ ദിവ്യബലി, ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയവ തിരുനാളിന്റെ ഭാഗമാകും. ജൂൺ 14 ഞായറാഴ്ച ആഘോഷമായ സമൂഹ ദിവ്യബലിയെ തുടർന്ന് ഇടവക വികാരി കൊടിയിറക്കുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും



