Diocese

ബൈബിൾ മാസാചരണം – രൂപതാതല ഉദ്ഘാടനം നടന്നു

സുനിൽ ഡി.ജെ. മണിവിള: കെ.സി.ബി.സി. ബൈബിൾ കമ്മിഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം ബൈബിൾ പാരായണ മാസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബൈബിൾ പാരായണ മാസാചരണത്തിന്റെ രൂപതാതല ഉത്ഘാടനം ഉണ്ടൻകോട് ഫൊറോനയിലെ മണിവിള വി.ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ വച്ച് നടന്നു. 2025 നവംബർ 30 ന് വൈകുന്നേരം 3.00 ന് സംഘടിപ്പിച്ച പരിപാടി ഉണ്ടൻകോട് ഫൊറോനാ വികാരി ഫാ.ജോസഫ് അനിൽ ഉദ്ഘടനം ചെയ്തു. അന്നേദിവസം ഒരു മണിക്കൂർ കൊണ്ട് 102 പേർ ചേർന്ന് സമ്പൂർണ്ണ ബൈബിൾ പാരായണവും നടത്തി. ഉണ്ടൻകോട് […]

Word of God

ആഗമനകാലം ഒന്നാം വാരം : ചൊവ്വ

ഒന്നാം വാരം : ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (11 : 1-10) (കർത്താവിൻ്റെ ആത്മാവ് അവൻ്റെമേൽ ആവസിക്കും). അക്കാലത്ത്, ജസെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും: അവൻറെ വേരിൽനിന്ന് ഒരു ശാഖ പൊട്ടി ക്കിളിർക്കും. കർത്താവിൻ്റെ ആത്‌മാവ് അവൻറെ മേൽ ആവസി ക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്. അവൻ ദൈവഭക്തിയിൽ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവി കൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി […]

Word of God

ആഗമനകാലം – ഒന്നാം വാരം തിങ്കൾ

ഒന്നാം വാരം തിങ്കൾ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (2 : 1-5) (കർത്താവ് സകലജാതികളെയും ദൈവരാജ്യത്തിന്റെ നിത്യസമാധാനത്തിൽ ശേഖരിക്കുന്നു) യൂദായെയും ജറുസലേമിനെയുംകുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാനനാളുക ളിൽ കർത്താവിന്റെ ആലയം സ്‌ഥിതിചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും, അനേകം ജനതകൾ പറയും: വരുവിൻ, നമുക്ക് കർത്താവിൻെറ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവ ത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടന്ന് തന്റെ മാർഗ ങ്ങൾ നമ്മെ പഠിപ്പിക്കും. […]

Parish

പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ തിരുനാൾ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു

ഷീജാരാജ് പേയാട്: കട്ടക്കോട്‌ ഫൊറോനയിലെ പള്ളിമുക്ക് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നവംബർ 30 മുതൽ ഡിസംബർ 7 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ച് തിരുനാൾ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു. നവംബർ 27, 28,29 എന്നീ തീയതികളിൽ നടന്ന തിരുനാൾ ഒരുക്ക ധ്യാനം ഫാ. രഞ്ജു തോമസ് നയിച്ചു. നവംബർ 30 ഞായറാഴ്ച ആരംഭിച്ച ഇടവക തിരുനാൾ മഹോത്സവം ഇടവക വികാരി റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്ക് തിരുനാൾ പതാകയുയർത്തി തുടക്കം കുറിച്ചു. മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ (വികാരി […]

Forane

സ്ഥാനാർത്ഥികൾക്ക് ഭാവുകങ്ങൾ നേർന്ന് ചുള്ളിമാനൂർ ഫൊറോന

ലീല മോഹനൻ ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ ഫൊറോനായിലെ വിവിധ ദൈവാലയങ്ങളിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ സ്ഥാനാർത്ഥികളെ ഒരുമിച്ചുകൂട്ടി ഭാവുകങ്ങൾ അർപ്പിച്ചു. ഫൊറോന വികാരി റവ.ഡോ.ബിനു റ്റി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫൊറോനായിലെ അംഗങ്ങൾ പങ്കെടുത്തു. നെടുമങ്ങാട് റീജിയണൽ കോഡിനേറ്റർ മോൺ.ജോസ് റാഫേൽ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്ന് സംസാരിച്ചു. ആനിമേറ്റർ ഫ്രാൻസി അലോഷ്യസ് ആശംസകൾ നേർന്നു. ആനിമേറ്റർ ലീലാ മോഹനൻ സ്വാഗതവും വിജയകുമാർ നന്ദിയും ആശംസിച്ചു.

Parish

കെ.എൽ.സി.എ. മൈലം യൂണിറ്റ് മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.

എസ്.ആർ.സന്തോഷ് നെടുമങ്ങാട്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെ.എൽ.സി.എ. മൈലം (ഇറയാംകോട്) യൂണിറ്റ് മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. പ്രദീപ് ആന്റോ മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ മുൻ നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ്‌ എസ്.ആർ.സന്തോഷ്‌ നെടുമങ്ങാട് സോണൽ പ്രസിഡന്റ്‌ അരുൺ എ.ജി., യൂണിറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ അനിത തോമസ്, മായമോൾ, അപർണ, ജയരാജ്‌ വിൽഫ്രഡ്‌, എസ്.ആർ. രാജേഷ്, ലിജി റോബിൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. എല്ലാമാസവും നാലാമത്തെ ഞായറാഴ്ച […]

Parish

ഗർഭാശയ ക്യാൻസറിനെതിരെയുള്ള അവബോധന സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിൽ ഗർഭാശയ ക്യാൻസറിന് കാരണമായേക്കാവുന്ന അണുബാധയ്ക്ക് എതിരെയുള്ള കാരണങ്ങളെ പറ്റി സെമിനാർ നടത്തി. നവംബർ 23 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.വിനോദ് ജെയിംസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജാമിയ ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഷാർമിള നസീർ ക്ലാസിനു നേതൃത്വം നൽകി. സ്ത്രീകൾ ശ്രദ്ധിക്കേണ്ട അത്യാവശ്യം ശുചിത്വ കാര്യങ്ങളെപ്പറ്റി ഡോക്ടർ ക്ലാസ്സിൽ സ്ത്രീകളെ ഓർമ്മിപ്പിച്ചു. നൂറോളം സ്ത്രീകൾ ക്ലാസ്സിൽ പങ്കെടുത്തു. ഇടവക വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് […]

Kerala

ഹാപ്പി ഡോപു ഗെയിം മെൽഫിത്ത് ഹെലിക്സിനെ തേടി മലയാള മനോരമ എത്തി.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര : മലയാള മനോരമയും ഫെഡറൽ ബാങ്കും ഒരുമിച്ചു ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഹാപ്പി ഡോപു എന്ന ഗെയിമിൽ പങ്കെടുത്ത കട്ടയ്ക്കോട്സെന്റ് ആന്റണിസ് യു. പി സ്കൂളിൽ പഠിക്കുന്ന മെൽഫിത്ത് ഫെലിക്സ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി.   മെൽഫിത്തിനു സ്കൂൾ കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. രാജേഷ് കുറിച്ചിയിലിന്റെ നേതൃത്വത്തിൽ രണ്ടാം സമ്മാനമായ സൈക്കിൾ മലയാള മനോരമ പത്രത്തിന്റെ ചീഫ് എഡിറ്റർ നവംബർ 26 ബുധനാഴ്ച സമ്മാനിച്ചു. മനോരമയുടെയും ഫെഡറൽ ബാങ്കിന്റെയും […]

Word of God

ആഗമനകാലം : ഒന്നാം ഞായർ നവംബർ – 30 വചന വായന

ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (2 : 1-5) (ദാവീദിന്റെ ഭവനത്തിൽനിന്ന് നീതിമാനായ ഒരു മുള ഞാൻ കിളിർപ്പിക്കും) യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാന നാളുകളിൽ കർത്താവിൻ്റെ ആലയം സ്‌ഥിതിചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. അനേകം ജനതകൾ പറയും: വരുവിൻ, നമുക്കു കർത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം. അവിടന്ന് തന്റെ മാർഗങ്ങൾ നമ്മെ പഠിപ്പിക്കും. നാം ആ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിനാലാം വാരം : ശനി നവംബർ – 29 വചന വായന

ഒന്നാം വായന ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (7 : 15-27) (രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധൻമാർക്കു നല്കപ്പെടും) ഞാൻ, ദാനിയേൽ, ഉത്കണ്‌ഠാകുലനായി. ദർശനങ്ങൾ എന്നെ പരിഭ്രാന്തനാക്കി. ഞാൻ അവിടെ നിന്നിരുന്നവരിൽ ഒരുവനെ സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവൻ എനിക്കു പറഞ്ഞുതന്നു. ഭൂമിയിൽനിന്ന് ഉയർന്നുവരുന്ന നാലു രാജാക്കൻമാരാണ് ഈ നാലു മഹാമൃഗങ്ങൾ. എന്നാൽ, അത്യുന്നതന്റെ പരിശുദ്‌ധർക്കു രാജ്യം ലഭിക്കുകയും അവർ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു. മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തനും കൂടുതൽ ഭയങ്കരനും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.