ദൈവശാസ്ത്ര കറസ്പോണ്ടൻസ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും
ഫാ.ജിനോ വിജയൻ മാറനല്ലൂർ: സെന്റ് ജോൺപോൾ II തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദ്വിവത്സര ദൈവശാസ്ത്ര കറസ്പോണ്ടൻസ് കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു. 2025 ഓഗസ്റ്റ് 9 ന് മാറനല്ലൂർ സെന്റ് വിൻസന്റ്സ് സെമിനാരിയിൽവച്ചു നടന്ന പരിപാടി നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ‘സാധാരണ മനുഷ്യന്റെ അസാധാരണ ദൈവാനുഭവമാണ് ദൈവശാസ്ത്രം’ എന്നും ഈ കോഴ്സിലൂടെ കടന്നു പോകുന്ന ഓരോരുത്തരും ദൈവാനുഭവം സ്വന്തമാക്കി […]











