കെ.ആർ.എൽ.സി.സി. 47-ാം ജനറൽ അസംബ്ലിക്ക് തുടക്കമായി
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.ആർ.എൽ.സി.സി. 47-ാം ജനറൽ അസംബ്ലിക്ക് ആഘോഷമായ തുടക്കം. ജൂലൈ 10 വെള്ളിയാഴ്ച ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ കോഴിക്കോട് അതിരൂപത അധ്യക്ഷനും കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ കെ.ആർ.എൽ.സി.സി. പതാക ഉയർത്തിക്കൊണ്ടാണു സമ്മേളനത്തിനു തുടക്കം കുറിച്ചത്. അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനം ഫിഷറീസ് മന്ത്രി വി.ഇ. അബ്‌ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. തീരദേശ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിൻ്റെ തെളിവാണ് നിലവിലെ ബഡ്ജറ്റെന്നും മത്സ്യത്തൊഴിലാളികൾക്കായി […]







