Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം വ്യാഴം വചനവായന

ഓഗസ്റ്റ് 13 വ്യാഴം

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(പകൽസമയം അവർ കാൺകെത്തന്നെ പുറപ്പെടുക)

കർത്താവ് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ധിക്കാരികളുടെ ഭവനത്തിലാണ് നീ വസിക്കുന്നത്. അവർ കണ്ണുണ്ടായിട്ടും കാണുന്നില്ല; ചെവിയുണ്ടായിട്ടും കേൾക്കുന്നില്ല. എന്തെന്നാൽ, അവർ ധിക്കാരികളുടെ ഭവനമാണ്. മനുഷ്യപുത്രാ, പ്രവാസത്തിനുവേണ്ട ഭാൺഡം തയ്യാറാക്കി, പകൽസമയം അവർ കാൺകെത്തന്നെ പുറപ്പെടുക. പ്രവാസിയെപ്പോലെ സ്വന്തം സ്‌ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് അവർ നോക്കിനിൽക്കേത്തന്നെ നീ പോകണം. ധിക്കാരികളുടെ ഭവനമാണെങ്കിലും, ഒരുപക്ഷേ, അവർ കാര്യം മനസ്‌സിലാക്കിയേക്കും. നിന്റെ ഭാൺഡം പ്രവാസത്തിനുള്ള ഭാൺഡമെന്നപോലെ പകൽസമയം അവർ കാൺകേ നീ പുറത്തേക്കു കൊണ്ടുവരണം. പ്രവാസത്തിനുപോകുന്നവരെപ്പോലെ നീ സായംകാലത്ത് അവർ നോക്കി നില് ക്കേ പുറപ്പെടണം. അവർ കാൺകേ ഭിത്തിയിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ കടന്നുപോകണം. അവർ നോക്കിനിൽക്കെത്തന്നെ നീ ഭാൺഡം തോളിലേറ്റി ഇരുട്ടത്തു പുറത്തുകടക്കുക. നിലം കാണാതിരിക്കാൻ നീ മുഖം മൂടിയിരിക്കണം, എന്തെന്നാൽ, നിന്നെ ഞാൻ ഇസ്രായേൽഭവനത്തിന് ഒരടയാളമാക്കിയിരിക്കുന്നു.

എന്നോടു കല്‌പിച്ചപോലെ ഞാൻ ചെയ്‌തു. പ്രവാസത്തിനുള്ള ഭാൺഡമെന്നപോലെ എൻ്റെ ഭാണ്‌ഡം പകൽസമയത്ത് ഞാൻ പുറത്തു കൊണ്ടുവന്നു. സായംകാലത്ത് എൻ്റെ കൈ കൊണ്ടുതന്നെ ഭിത്തിതുരന്ന് ഭാൺഡം തോളിലേറ്റി അവർ കാൺകെത്തന്നെ ഇരുട്ടത്തു ഞാൻ പുറപ്പെട്ടു.

പ്രഭാതത്തിൽ കർത്താവ് എന്നോട് അരുൾചെയ്തു‌: മനുഷ്യപുത്രാ, ഇസ്രായേൽഭവനം, ധിക്കാരികളുടെ ആ ഭവനം, നീ എന്താണീചെയ്യുന്നതെന്നു ചോദിച്ചില്ലേ? നീ അവരോടു പറയുക: ദൈവമായ കർത്താവ് അരുൾചെയ്യുന്നു; ഈ അരുളപ്പാട് ജറുസലേമിലെ രാജാവിനെയും അവിടെയുള്ള ഇസ്രായേൽഭവനം മുഴുവനെയും കുറിച്ചുള്ളതാണ്. നീ അവർക്ക് ഒരടയാളമാണ്; നീ ഈ ചെയ്തതുപോലെ അവർക്കും സംഭവിക്കും. പ്രവാസത്തിനും അടിമത്തത്തിനും അവർ വിധേയരാകും എന്ന് അവരോടു പറയുക. അവരുടെ രാജാവ് തന്റെ ഭാൺഡം തോളി ലേറ്റി ഇരുട്ടത്ത് പുറപ്പെടും. അവൻ ഭിത്തി തുരന്ന് അതിലൂടെ കടന്നുപോകും. നിലം കാണാതിരിക്കാൻ അവൻ മുഖം മറച്ചിരിക്കും .

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിന്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.

ഇസ്രായേല്ക്കാർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടത്തോടു മത്സരിക്കുകയും ചെയ്തു. അവർ അവിടത്തെ കല്പനകൾ അനുസരിച്ചില്ല. തങ്ങളുടെ പിതാക്കൻമാ രെപ്പോലെ അവർ ദൈവത്തിൽനിന്ന് അകന്ന് അവിശ്വസ്ത മായി പെരുമാറി; ഞാൺ അയഞ്ഞ വില്ലുപോലെ വഴുതി മാറി.

കർത്താവിന്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.

അവർ തങ്ങളുടെ പൂജാഗിരികളാൽ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവിടത്തെ അസൂയാലുവാക്കി. ദൈവം ഇതുകേട്ടു ക്രുദ്‌ധനായി; അവിടന്ന് ഇസായേലിനെ പരിപൂർണമായി പരിത്യജിച്ചു.

കർത്താവിന്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.

അവിടന്നു തൻ്റെ ശക്തി അടിമത്തത്തിനും മഹത്ത്വം ശത്രുവിൻ്റെ കരത്തിനും ഏല്‌പിച്ചുകൊടുത്തു. അവിടന്ന് തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു; തൻ്റെ അവകാശത്തിൻമേൽ ക്രോധം ചൊരിഞ്ഞു.

കർത്താവിന്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.

അല്ലേലൂയാ !

അല്ലേലൂയാ! (സങ്കീ 119:135). ഈ ദാസന്റെമേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ! അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു)

അക്കാലത്ത്, പത്രോസ് മുന്നോട്ടു വന്ന് യേശുവിനോടു ചോദിച്ചു: കർത്താവേ, എന്നോടു തെറ്റുചെയ്യുന്ന എൻ്റെ സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുൾചെയ്തു‌: ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു.

സ്വർഗരാജ്യം, തൻ്റെ സേവകൻമാരുടെ കണക്കു തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീർക്കാനാരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവർ അവന്റെ മുമ്പിൽ കൊണ്ടുവന്നു. അവന് അതു വീട്ടാൻ നിർവാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്‌തവസ്‌തുക്കളും വിറ്റു കടംവീട്ടാൻ യജമാനൻ കല്പിച്ചു. അപ്പോൾ സേവകൻ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാൻ എല്ലാം തന്നു വീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനൻ മനസ്‌സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.

അവൻ പുറത്തിറങ്ങിയപ്പോൾ, തനിക്കു നൂറു ദനാറ നല് കാനുണ്ടായിരുന്ന തൻ്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവൻ പറഞ്ഞു:എനിക്ക് തരാനുള്ളതു തന്നുതീർക്കുക. അപ്പോൾ ആ സഹസേവകൻ അവനോട് വീണപേക്‌ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാൻ തന്നു വീട്ടിക്കൊള്ളാം. എന്നാൽ, അവൻ സമ്മതിച്ചില്ല. കടംവീട്ടുന്നതുവരെ സഹസേവകനെ അവൻ കാരാഗ്യഹത്തിലിട്ടു.

സംഭവിച്ചതറിഞ്ഞ് മറ്റു സേവകൻമാർ വളരെ സങ്കടപ്പെട്ടു. അവർ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനൻ അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാൻ ഇളച്ചുതന്നു. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെ, നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനൻ കോപിച്ച് കടം മുഴുവൻ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതർക്ക് ഏല്പിച്ചുകൊടുത്തു. നിങ്ങൾ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ, എന്റെ സ്വർഗസ്‌ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും. ഈ വാക്കുകൾ അവസാനിപ്പിച്ചശേഷം, യേശു ഗലീലിവിട്ട് ജോർദാന് അക്കരെ യുദയായുടെ അതിർത്തിയിലെത്തി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.