ജോയി സി. വിതുര
ചുള്ളിമാനൂർ : ചുള്ളിമാനൂർ തിരുഹൃദയ ഇടവകയിൽ യുവസ്പന്ദനംഎന്ന പേരിൽ വിശേഷാൽ ബി.സി.സി കുടുംബ യോഗം സംഘടിപ്പിച്ചു. ചുള്ളിമാനൂർ താഴ്ന്നമല സെന്റ് ജോസഫ് ബി.സി.സി യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഫെറോന വികാരിയും ഇടവക വികാരിയുമായ ഡോ. ബിനു ടി. യുടെ അധ്യക്ഷതയിൽ രൂപത ആനിമേറ്റർ ഫ്രാൻസി അലോഷ്യസ് ദീപം തെളിച്ചു യുവസ്പന്ദനം ഉദ്ഘാടനം ചെയ്തു.
ബിസിസി കൂട്ടായ്മകളിലും ഇടവക തലത്തിലും യുവജനങ്ങളെ പ്രവർത്തന മണ്ഡലത്തിൽ കൂടുതൽ ഏകോപിപ്പിക്കാനും അവരെകേൾക്കുവാനും അറിയുവാനുമായാണ് ബി.സി.സി തലത്തിൽ യുവസ്പന്ദനം എന്ന പേരിൽ കർമ്മ പരുപാടിക്ക് തുടക്കമായത്. വിശേഷാൽ ബി.സി.സികളിൽ നടന്ന വിശാലമായ ചർച്ചകൾക്ക് ഡീക്കൻ. പ്രശാന്ത് പി. ഡി. ബോസ്കോ ഓർഡിനേറ്ററായി.
ഇരുപത്തി ഒന്ന് യൂണിറ്റുകളിലും സമ്പർക്കം നടത്തി പൊതുവായ രൂപ രേഖ നിർമിച്ച് ഇടവക തലത്തിൽ യുവജനകൂട്ടായ്മ ഏകോപിപ്പിക്കുമെന്ന് ഇടവക വികാരി ഡോ. ബിനു റ്റി. പറഞ്ഞു.
രൂപത ബി.സി.സി സെക്രട്ടറി വിജയകുമാർ, സജിൻ എം. പി., സന്യസ്ഥർ യൂണിറ്റ് ലീഡർ തുടങ്ങിയവർ നേതൃത്വം നൽകി.




