അനൂപ് എ.സി.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോനയിൽ കെ.ആർ.എൽ.സി.ബി.സിയുടെ ബി.സി.സി കമ്മിഷൻ പ്രതിനിധികൾ സന്ദർശനം നടത്തി. ജൂൺ 27,28 തിയതികളിലായി ഫൊറോനയിലെ തിരുപുറം ഇടവകയിലും ഇടവകയിലെ രണ്ട് ബി.സി.സി യൂണിറ്റുകളിലും പ്രതിനിധി സംഘത്തിലെ 4 അംഗങ്ങൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
കെ.ആർ.എൽ.സി.ബി.സിയുടെ ബി.സി.സി കമ്മിഷൻ പ്രതിനിധികളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും അവരുടെ ദൗത്യ പൂർത്തീകരണത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്ത ഇടവക വികാരി ഫാ. ജിബിൻ രാജിനും ഇടവക സമൂഹത്തിനും നെയ്യാറ്റിൻകര ഫൊറോനാ വികാരി ഫാ. അൽഫോൻസ് ലിഗോരി നന്ദി അറിയിക്കുകയും ചെയ്തു.




