Forane Ministry

VOCAT 2K26- വിശുദ്ധ തോമസ് മൂർ ദിനാചരണം സംഘടിപ്പിച്ചു

ഷിജിൻ

നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ VOCAT 2K26- വിശുദ്ധ തോമസ് മൂർ ദിനാചരണം സംഘടിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ഓലത്താന്നി തിരുഹൃദയ ദൈവാലയത്തിൽ ഫൊറോന പ്രസിഡന്റ് ശ്രീ. ഷിജിൻ സി.എസ്. പതാക ഉയർത്തി ആരംഭം കുറിച്ച ആഘോഷങ്ങൾ കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ രാജ് ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന പ്രസിഡന്റ് ശ്രീ. ഷിജിൻ സി.എസ്. അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന ഡയറക്ടർ ഫാ. ലോറൻസ് കളത്തിൽ CSJ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് നവാഗതരായ യുവജനങ്ങൾക്ക് അഡ്വ. ആൻസി ബി.എൻ. പ്രസ്ഥാനത്തെ പരിചയപ്പെടുത്തി ക്ലാസ് നയിച്ചു. കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. തോമസ് മൂറിന്റെ ജീവചരിത്രം വായിക്കുകയും ഛായാചിത്രത്തിനു മുന്നിൽ യുവജനങ്ങൾ പുഷ്പാർച്ചന നടത്തുകയും അദ്ദേഹത്തിന്റെ ധന്യസ്മരണകൾ പുതുക്കുകയും ചെയ്തു.

വരുംനാളുകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുത്തൻ ഊർജ്ജവും ആവേശവും പകർന്നുനൽകിയ ‘VOCAT 2k26’ വേറിട്ടൊരു അനുഭവമായി മാറിയതായി യുവജങ്ങൾ അഭിപ്രായപ്പെട്ടു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.