Word of God

ആണ്ടുവട്ടം പതിനെട്ടാം വാരം ശനി വചനവായന

ഓഗസ്റ്റ് 08 ശനി

ഒന്നാം വായന

ഹബക്കുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നു്

(നീതിമാൻ തന്റെ വിശ്വാസത്താൽ ജീവിക്കും)

എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കർത്താവും പരിശുദ്ധനും അമർത്യനുമാണല്ലോ. കർത്താവേ, അങ്ങ് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയശിലയായവനേ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു. അങ്ങയുടെ കണ്ണുകൾ തിൻമ ദർശിക്കാൻ അനുവദിക്കാത്തവിധം പരിശുദ് ധമാണല്ലോ. അകൃത്യം നോക്കിനില്ക്കാൻ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്‌തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്‌ടൻ തന്നെക്കാൾ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനംദീക്‌ഷിക്കുന്നതും എന്തുകൊണ്ട്? അങ്ങ് മനുഷ്യരെ കടലിലെ മത്സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ ആക്കുന്നതെന്തുകൊണ്ട്? അവൻ അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയിൽക്കുടുക്കി വലിച്ചെടുക്കുന്നു. തന്റെ കോരുവലയിൽ അവ ശേഖരിക്കുന്നു. അപ്പോൾ അവൻ സന്തോഷിച്ചുല്ലസിക്കുന്നു. തന്നിമിത്തം അവൻ തന്റെ വലയ്ക്ക് ബലികളും തൻ കോരുവലയ്ക്ക് ധൂപവും അർപ്പിക്കുന്നു. അവമൂലമാണല്ലോ അവൻ സമൃദ്ധിയിൽ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും. ജനതകളെ നിരന്തരം നിർദയം വധിച്ചുകൊണ്ട് അവൻ വല കുടഞ്ഞ് ശൂന്യമാക്കിക്കൊണ്ടിരിക്കുമോ?
ഞാൻ എന്റെ കാവല്‌ഗോപുരത്തിൽ നിലയുറപ്പിക്കും. അവിടന്ന് എന്നോട് എന്തു പറയുമെന്നും എന്റെ ആവലാതിയെക്കുറിച്ച് അവിടന്ന് എന്തു മറുപടി നല്‌കുമെന്നും അറിയാൻ ഞാൻ കാത്തിരിക്കുന്നു. കർത്താവ് എനിക്ക് ഉത്തരമരുളി: ദർശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തിൽ വ്യക്ത്‌തമായി എഴുതുക. ദർശനം അതിന്റെ സമയം പാർത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കിൽ, അതിനായി കാത്തിരിക്കുക. അതു തീർച്ചയായും വരും. അതു താമസിക്കുകയില്ല. ഹൃദയപരമാർഥതയില്ലാത്തവൻ പരാജയപ്പെടും. എന്തെന്നാൽ, നീതിമാൻ തന്റെ വിശ്വസ്ത‌തമൂലം ജീവിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.

കർത്താവ് എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടന്നു സിംഹാസനം സ്‌ഥാപിച്ചിരിക്കുന്നത്. അവിടന്ന് ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടന്ന് ജനതകളെ നിഷ്‌പക്‌ഷമായി വിധിക്കുന്നു.

കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.

കർത്താവു മർദിതരുടെ ശക്‌തിദുർഗമാണ്; കഷ്ടകാലത്ത് അ വരുടെ അഭയസ്ഥഥാനവും. അങ്ങയുടെ നാമമറിയുന്നവർ അങ്ങിൽ വിശ്വാസമർപ്പിക്കുന്നു; കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്‌ഷിച്ചിട്ടില്ല.

കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.

സീയോനിൽ വസിക്കുന്ന കർത്താവിനു സ്തോത്രമാലപിക്കുവിൻ; അവിടത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ; എന്തെന്നാൽ, രക്‌തത്തിനു പ്രതികാരം ചെയ്യുന്ന അവിടന്ന് അവരെ ഓർമിക്കും. പീഡിതരുടെ നില വിളി അവിടന്നു മറക്കുന്നില്ല.

കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.

അല്ലേലുയാ !

അല്ലേലൂയാ! (2 തിമോ 1:10). നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മരണം ഇല്ലാതാക്കുകയും തൻ്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾക്കു വിശ്വാസമുണ്ടായിരുന്നാൽ, അസാധ്യമായി ഒന്നുമില്ലായിരിക്കും)

അക്കാലത്ത്, യേശു ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോൾ ഒരാൾ കടന്നുവന്ന് അവന്റെ സന്നിധിയിൽ പ്രണമിച്ചു കൊണ്ടു പറഞ്ഞു: കർത്താവേ, എന്റെ പുത്രനിൽ കനിയണമേ; അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്‌ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യൻമാരുടെ അടുത്തുകൊണ്ടു വന്നു. പക്ഷേ, അവനെ സുഖപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്‌ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരുക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലൻ സുഖംപ്രാപിച്ചു. അനന്തരം ശിഷ്യൻമാർ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസം കൊണ്ടുതന്നെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ഇവിടെനിന്നു മാറി മറ്റൊരു സ്‌ഥലത്തേക്കു പോവുക എന്നുപറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.