സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ “പോപ്പ് ഫ്രാൻസിസ് ബുക്ക് സ്റ്റാൾ & റിലീജിയസ് ആർട്ടിക്കിൾസ്” പ്രവർത്തനം ആരംഭിച്ചു. രൂപത അജപാലന ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബുക്ക്സ്റ്റാൾ ജൂലൈ 29 ബുധനാഴ്ച രാവിലെ 10.30 ന് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ ഡി. പിതാവ് ആശീർവദിച്ച് ഉദ്ഘാടനം ചെയ്തു.
നിലവിൽ വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ പ്രവർത്തിച്ചു വന്ന ബുക്ക് സ്റ്റാളാണ് രൂപത കേന്ദ്ര ഓഫീസ് സമുശ്ചയമായ പോപ്പ് ഫ്രാൻസിസ് ഭവനിൽ പുതുതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ബൈബിൾ, മതബോധന പുസ്തകങ്ങൾ, മറ്റ് ഗ്രന്ഥങ്ങൾ, പ്രാർത്ഥന പുസ്തകങ്ങൾ, രൂപങ്ങൾ, ആരാധാ സംബന്ധമായ വിശുദ്ധ വസ്തുക്കൾ തുടങ്ങിയവ പുതിയ സ്റ്റാളിൽ നിന്ന് ലഭ്യമാണു.
വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ, മോൺ. ജോണി കെ.ലോറൻസ്, ശുശ്രുഷ ഡയറക്ടർമാർ, എക്സിക്യൂട്ടീവ് സെക്രട്ടറിമാർ, രൂപത വൈദീകർ, ആനിമേറ്റർമാർ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വികാരി ജനറലായിരുന്നു വിപുലീകരിച്ച ബുക്ക് സ്റ്റാൾ & റിലീജിയസ് ആർട്ടിക്കിൾസ് സ്ഥാപനത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
ലോഗോസ് പാസ്റ്ററൽ സെന്ററിൽ പ്രവർത്തിച്ചു വന്ന ബുക്ക് സ്റ്റാളിന് ഫാ.പി.ഇഗ്‌നേഷ്യസ്, മോൺ.വി.പി.ജോസ്, മോൺ.ജി.ക്രിസ്തുദാസ് എന്നിവർ നേതൃത്വം നൽകിയിരുന്നുവെങ്കിലും നീണ്ട 17 വർഷക്കാലം മോൺ.ജി.ക്രിസ്തുദാസ് ആയിരുന്നു ബുക്ക് സ്റ്റാളിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയത്. വിപുലീകരിച്ച ബുക്ക് സ്റ്റാളിന്റെ സ്റ്റാഫായി ആർ.വിശ്വനാഥൻ തന്നെ തുടരും.




