മീഡിയ മിനിസ്ട്രി
മുതിയാവിള: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 31 വെള്ളിയാഴ്ച ഇടവക തിരുനാൾ ആരംഭ ദിനം മീഡിയ കമ്മിഷൻ ലോഗോ മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ ഇടവക വികാരി ഫാ. സ്റ്റാൻലി രാജിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തിൽ മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സഭയുടെ സുവിശേഷ ദൗത്യം കൂടുതൽ ഫലപ്രദമായി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മിനിസ്ട്രി പ്രവർത്തനം ആരംഭിച്ചത്.




