സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കരുതലിൻ്റെ സന്ദേശമേകി “സഞ്ജീവനി” സ്നേഹസംഗമം സംഘടിപ്പിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് സെൻ്റ് ആൻ്റണീസ് യുപി സ്കൂൾ ഹാളിൽ നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ.ജോയി സാബു വൈ. ദിവ്യബലിക്ക് മുഖ്യകാർമികനായി.
ഭവനങ്ങളിൽ കഴിയുന്ന രോഗികളും വൃദ്ധരായ മാതാപിതാക്കാളും പങ്കെടുത്ത സ്നേഹസംഗമത്തിൽ ഡോ.ജോയ് വാർദ്ധക്യത്തിൽ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. മദർ സുപ്പീരിയർ സിസ്റ്റർ.സോഫി തോമസ്, KLCWA സെക്രട്ടറി ശ്രീമതി. ഷിജി സി.വി, യുവജനങ്ങൾ എന്നിവർ മാതാപിതാക്കളുമായി വിശേഷം പങ്കുവയ്ക്കുകയും ചെയ്തു.
50 ൽ അധികം അംഗങ്ങൾ പങ്കെടുത്ത സ്നേഹസംഗമത്തിൽ ബിസിസി ലീഡർമാരുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഭക്ഷണം ക്രമീകരണം ചെയ്തു. BCC കമ്മീഷൻ, പാരിഷ് കൗൺസിൽ, KLCA, KLCWA, അജപാലന ശുശ്രൂഷ സമിതി, യുവജന ശുശ്രൂഷ സമിതി, കുടുംബ പ്രേഷിത ശുശ്രൂഷ സമിതി, പാദുവ പാലിയേറ്റീവ് കെയർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.




