Parish

കുന്നൻവിള ഇടവകയിൽ തിരുനാൾ സമാപിച്ചു

വിജയനാഥ്

കുന്നൻവിള: കുന്നൻവിള വിശുദ്ധ കൊച്ചുത്രേസ്യ പള്ളിയിലെ 51-ാമത് ഇടവക തിരുനാൾ സമാപിച്ചു. ഒക്ടോബർ 04 ഞായറാഴ്ച നടന്ന തിരുനാൾ സമാപന സമൂഹ ദിവ്യബലിക്ക് പോങ്ങുംമൂട് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ലിജോ ഫ്രാൻസിസ് മുഖ്യ കാർമികനായി. ബാംഗ്ലൂർ സെൻ്റ് ക്ലാരെറ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തൂമ്പനാൽ വചനസന്ദേശം നൽകി. ഇടവക വികാരി ഫാ. ടോണി മാത്യു, സഹവികാരി ഫാ. ലിൻ്റോ ജോൺ എന്നിവർ സഹകാർമികരായിരുന്നു.

ദിവ്യകാരുണ്യ പ്രദക്ഷിണത്തെ തുടർന്ന് ഇടവക വികാരി ഫാ.ടോണി മാത്യു കൊടിയിറക്ക് കർമം നിർവ്വഹിച്ചതോടെ ഈ വർഷത്തെ തിരുനാളിന് സമാപനമായി. തുടർന്ന് സ്നേഹവിരുന്നും വൈകുന്നേരം 6.ന് ഇടവകയിലെ യുവജന സംഘടനയുടെ വാർഷികവും കലാവിരുന്നും നടന്നു. സെപ്റ്റംബർ 25 നാണ് ഇടവക തിരുനാൾ ആരംഭിച്ചത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.