നിത്യ എസ്.
പെരുകാവ്: സെൻ്റ് ജൂഡ് നഗർ, സെൻ്റ് ജൂഡ് പള്ളിയിൽ വിശേഷാൽ BCC യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 04 ഞായറാഴ്ച 5 മണിക്ക് ഫാ. അദെയോദാത്തൂസ് OCD-യുടെ 58-ാമത് ഓർമ്മ തിരുനാൾ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇടവകയിൽ വിശേഷാൽ BCC യോഗം നടത്തിയത്.
ഇടവകയിലെ 6 ബിസിസി യൂണിറ്റുകളിൽ നടന്ന പ്രാർത്ഥനയോഗത്തിൽ കുടുംബാംഗങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു.
രൂപതയുടെ നിർദ്ദേശമനുസരിച്ച് സെപ്തംബർ 27 നു നടത്തണമായിരുന്ന വിശേഷാൽ യോഗമാണു സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 4 നു നടത്തിയതെന്ന് ബിസിസി കോഓർഡിനേറ്റർ ശ്രീ മനുവൽ ദാസ് പറഞ്ഞു.




