സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി ഇടവകാംഗം ഡീക്കൻ പ്രശാന്ത് ശുശ്രൂഷാ പട്ടം സ്വീകരിച്ചു. ഏപ്രിൽ 30 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കത്തീഡ്രൽ പള്ളിയിൽ നടന്ന ദിവ്യബലി മദ്ധ്യേ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവിൽ നിന്നുമാണ് ശുശ്രൂഷപട്ടം സ്വീകരിച്ചത്.
കട്ടയ്ക്കോട് ഇടവകാംഗങ്ങളായ ശ്രീ. മേരിദാസൻ – അൽഫോൻസാ ദമ്പതികളുടെ മകനായി 1997 ഏപ്രിൽ 25ന് ജനനം . പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ശേഷം 2013 ജൂൺ 2ന് പേയാട് സെൻ്റ് സേവ്യേഴ്സ് മൈനർ സെമിനാരിയിൽ പ്രവേശനം നേടുകയും , 2023-ൽ അഭിവന്ദ്യ വിൻസെൻ്റ് സാമുവൽ പിതാവിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.
ഇടവക വികാരി റവ ഫാ ജോയി സാബു വൈ, സഹവികാരി റവ ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR, മദർ സുപ്പീരിയർ സിസ്റ്റർ സോഫി തോമസ് ,ഉപദേശി, ഇടവക പാരിഷ് കൗൺസിൽ അംഗംങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.




