Diocese Ministry

ലോക തൊഴിലാളി ദിനാചരണവും KLM രൂപത സംഗമവും

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ ലോക തൊഴിലാളി ദിനാചരണവും KLM രൂപത സംഗമവും നടന്നു. മെയ് 1 ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റൈറ്റ് റവ.മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര രൂപത KLM ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്‌സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യ ആമുഖ സന്ദേശം നൽകി. KLM രൂപത പ്രസിഡൻ്റ് ശ്രീ. ദേവരാജൻ, കമ്മീഷൻ സെക്രട്ടറി ശ്രീ.വത്സല ബാബു, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ശ്രീമതി ബീന കുമാരി, ചുള്ളിമാനൂർ മേഖല ആനിമേറ്റർ ശ്രീമതി ലീല മോഹൻ, KLM ആനിമേറ്റർമാരായ ശ്രീ. ശശികുമാർ, ശ്രീ. ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

KLM സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് ശ്രീ.ഷൈൻ മെയ് ദിനത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു .തുടർന്ന് KLM സംസ്ഥാന സമിതിയിൽ നിന്നു ലഭിച്ച 4 ഗ്രാസ് കട്ടർ മെഷീൻ തിരഞ്ഞെടുക്കപ്പട്ട അംഗങ്ങൾക്ക് വിതരണം ചെയ്തു. സംഗമത്തിൽ KLM യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു .

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.