റിനു എസ്. ജസ്റ്റസ്
പേയാട്: പേയാട് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വി.കാർലോ അക്യൂട്ടിസിന്റെ ചിത്രത്തിന് നിറം കൊടുക്കൽ മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 18 ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് മത്സരം നടത്തിയത്.
വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ ആദ്യ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കെ.ജി, എൽ.പി, യു.പി., എച്ച്. എസ്. വിഭാഗങ്ങളിലെ കുട്ടികൾക്കാണ് കളറിംഗ് മത്സരം നടത്തിയത്. മത്സരത്തിൽ 4 വിഭാഗങ്ങളിൽ നിന്നുമായി 25 കുട്ടികൾ പങ്കെടുത്തു.
വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ ആദ്യ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ മാസത്തിൽ വിവിധതരം പരിപാടികൾ സംഘടിപ്പിക്കുന്നതിനായി രൂപത മീഡിയാ മിനിസ്ട്രി നിർദേശം നല്കിയിരുന്നു.




