ഷൈലാ മാർക്കോസ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃത്വം നൽകുന്ന NEST 2025 യൂണിറ്റ് തല പ്രോഗ്രാമിന് തുടക്കമായി. വ്‌ളാത്താങ്കര ഫെറോനയിൽ അമരവിള സെന്റ് ആന്റണീസ് യൂണിറ്റിൽ വച്ച് ഫൊറോനതല NEST 2025 പ്രോഗ്രാമിന് നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ജോണി കെ. ലോറൻസ് പരിപാടി ഉദ്ഘാടനം ചെയ്തു.
അമരവിള ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് ഉദ്ഘാടനയോഗത്തിനു അധ്യക്ഷത വഹിച്ചു. ഡോ. ഡാനിയേൽ സാം, വിൽസ്‌കുമാർ, അലക്സ്, അനീഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു. ആനിമേറ്റർ ഷൈലാ മാർക്കോസ്, അമരവിള ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി പ്രീതി എന്നിവർ ക്ലസ്സിന് നേതൃത്വം നൽകി.
ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 42 പേർ പങ്കെടുത്തു.




