ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നെയ്യാറ്റിൻകര രൂപതയും സംയുക്തമായി KLM സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ KLM പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 17 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന പരിശീലന പരിപാടി NIDS പ്രസിഡന്റ് മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.
KLM നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ആമുഖ സന്ദേശവും KLM സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് മുഖ്യസന്ദേശവും നൽകി. NIDS പ്രോജക്ട് ഓഫീസർ ശ്രീ. മൈക്കിൾ, KLM രൂപത പ്രസിഡൻ്റ് ശ്രീ. ദേവരാജൻ, KLM സംസ്ഥാന സമിതി ഖജാൻജി ശ്രീ തോമസ് മാത്യു, KLM രൂപത വൈസ് പ്രസിഡൻ്റ് ശ്രീമതി ലത, NIDS നഴ്സറി കോ ഓഡിനേറ്റർ ശ്രീമതി ലളിത എന്നിവർ സംസാരിച്ചു. KLM ആനിമേറ്റർ ശ്രീ. ശശികുമാർ റിപ്പോട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന പഠനശിബിരത്തിൽ KLM സംസ്ഥാന സമിതി ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് “KLM എന്ത് ? എന്തിന്?” എന്ന വിഷയത്തെ കുറിച്ചും KLM സംസ്ഥാന സമിതി ഖജാൻജി ശ്രീ തോമസ് മാത്യു “KLM തൊഴിലാളി ഫോറങ്ങൾ, ക്ഷേമനിധികൾ” എന്ന വിഷയത്തെ കുറിച്ചും KLM റിസോഴ്സ് ടീം മെമ്പർ ശ്രീ. വർഗ്ഗീസ് ബാസ്റ്റിൻ “KLM രൂപതയിൽ എങ്ങനെ ശക്തിപ്പെടുത്താം” എന്ന വിഷയത്തെ കുറിച്ചും ക്ലാസ് നയിച്ചു.
KLM സംസ്ഥാന സമിതിയിൽ നിന്നും ലഭിച്ച 5 അറബാന KLM സംസ്ഥാന സമിതി ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് KLM യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പട്ട അംഗങ്ങൾക്ക് വിതരണം ചെയ്തു. KLM യൂണിറ്റ് പ്രതിനിധികൾ, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ ഉൾപ്പടെ പരിശീലനപരിപാടിയിൽ 89 അംഗങ്ങൾ പങ്കെടുത്തു.




