ക്ലൈസില ക്ലമന്റ്.
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി. പോൾ പള്ളിയിൽ വിശുദ്ധ കാർലോ അക്വിറ്റിസിന്റെ തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 18 ഞായറാഴ്ച്ച രാവിലെ 8 ന് നടന്ന ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി.
ഇടവക മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന ദിനാഘോഷത്തിൽ ഭക്ത- സംഘടന പ്രതിനിധികൾ, BCC തലത്തിൽ തിരഞ്ഞെടുത്ത മീഡിയ മിനിസ്ട്രി പ്രതിനിധികൾ, ഇടവക വിശ്വാസി സമൂഹം തുടങ്ങിയവർ ഭക്തിപൂർവ്വം പങ്കെടുത്തു.
രാവിലെ 11 ന് വിശുദ്ധ കാർലോ അക്വിറ്റിസ് വിഷയാസ്പതമാക്കി ചിത്രരചന, ഉപന്യാസരചന എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. നേഴ്സറി, എൽ പി, യൂപി, ഹൈസ്ക്കൂൾ, കോളേജ്, മാതാപിതാക്കൾ എന്നീ വിഭാഗം തിരിച്ച് നടന്ന മത്സരങ്ങൾക്ക് ഇടവക മീഡിയ മിനിസ്ട്രി ഭാരവാഹികൾ നേതൃത്വം നല്കി.



