Word of God

ആണ്ടുവട്ടം ഇരുപത്തൊമ്പതാം വാരം വ്യാഴം വചനവായന

ഒക്ടോബർ 22 വ്യാഴം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(ക്രിസ്തു‌വിന്റെ സ്നേഹം നിങ്ങൾ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂർണതയാൽ നിങ്ങൾ പൂരിതരാകാനും ഇടയാകട്ടെ)

സഹോദരരേ, സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ പിത്യത്വങ്ങൾക്കും നാമകാരണമായ പിതാവിന്റെമുമ്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. അവിടത്തെ മഹത്ത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടന്നു തന്റെ ആത്‌മാവിലൂടെ നിങ്ങളുടെ ആന്തരികമനുഷ്യനെ ശക്‌തിപ്പെടുത്തണമെന്നും വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹ്യദയങ്ങളിൽ വസിക്കണമെന്നും നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കണമെന്നും ഞാൻ പ്രാർഥിക്കുന്നു. എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിൻെറ സ്നേഹത്തിൻ്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം നിങ്ങൾ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂർണതയാൽ നിങ്ങൾ പൂരിതരാകാനും ഇടയാകട്ടെ. നമ്മിൽ പ്രവർത്തിക്കുന്ന ശക്‌തിയാൽ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതൽ ചെയ്തു തരാൻ കഴിയുന്ന അവിടത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേൻ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ; സ്തോത്രം ആലപിക്കുന്നത് നീതിമാൻമാർക്കു യുക്‌തമാണല്ലോ. കിന്നരം കൊണ്ടു കർത്താവിനെ സ്‌തുതിക്കുവിൻ, പത്തുകമ്പിയുള്ള വീണമീട്ടി അവിടത്തേക്കു കീർത്തനമാലപിക്കുവിൻ.

കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കർത്താവിൻെറ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരി ക്കുന്നു.

കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

കർത്താവിന്റെ പദ്‌ധതികൾ ശാശ്വതമാണ്; അവിടത്തെ ചിന്ത കൾ തലമുറകളോളം നിലനില്ക്കുന്നു. കർത്താവു ദൈവമായുള്ള ജനവും അവിടന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.

കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

.ഇതാ! തന്നെ ഭയപ്പെടുന്നവരെയും തൻ്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും കർത്താവു കടാക്ഷിക്കുന്നു. അവിടന്ന് അവരുടെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കുന്നു.

കർത്താവിന്റെ കാരുണ്യം കൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

അല്ലേലൂയാ!

അല്ലേലൂയാ! (ഫിലി 3:8-9). ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനുംവേണ്ടിയാണ്. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സമാധാനമല്ല, ഭിന്നതയുളവാക്കാനാണ് ഞാൻ വന്നിരിക്കുന്നത്)

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു: ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു സ്നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നല്‌കാനാണു ഞാൻ വന്നിരിക്കുന്നതെന്നു നിങ്ങൾ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേർ ഇനിമേൽ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേർ രണ്ടുപേർക്ക് എതിരായും രണ്ടു പേർ മൂന്നുപേർക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവ് പുതനും പുത്രൻ പിതാവിനും എതിരായും അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകൾക്കും മരുമകൾ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.