സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) പ്രതിനിധി സമ്മേളനവും യൂണിറ്റ് രൂപീകരണവും സംഘടിപ്പിച്ചു. ഒക്ടോബർ 24 ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. കേരളത്തിൻന്റെ സാമൂഹിക പുരോഗതിക്ക് ലത്തീൻ സഭ നൽകിയ സംഭാവനകളും ത്യാഗങ്ങളും യുവതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു.
രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ KLCHA സെക്രട്ടറി ഡോ. ഗ്രിഗറി പോൾ ആമുഖ സന്ദേശം നൽകി. നെയ്യാറ്റിൻകര രൂപത എപ്പിസ്കോപ്പൽ വികാർ ഫോർ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മോൺ. ഡോ. ജോണി കെ. ലോറൻസ്, KRLCBC ഹെറിറ്റേജ് കമ്മിഷൻ ഡയറക്ടർ റവ. ഡോ. ജോൺ ബോസ്കോ, KLCHA വൈസ് പ്രസിഡന്റ് ഡോ. എസ്. റെയ്മൻ, KLCHA ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് തോമസ്, KLCHA അസോസിയേറ്റ് ട്രഷറർ ശ്രീ. ബേബി തദേവൂസ് ക്രൂസ്, നെയ്യാറ്റിൻകര രൂപത ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ.സുരേഷ് ജെ., KLCHA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ. നെൽസൺ എട്ടുരുത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
നെയ്യാറ്റിൻകര രൂപത KLCHA ഡയറക്ടറും ബോർഡ് ഫോർ എഡ്യൂക്കേഷൻ പ്രൊമോഷൻ ഡയറക്ടറുമായ ഫാ. രാഹുൽ ബി. ആന്റോ യോഗത്തിന് സ്വാഗതം ആശംസിച്ചു. നെയ്യാറ്റിൻകര രൂപതയിലെ ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട KLCHA പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.




