ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : തിങ്കൾ നവംബർ – 10 വചന വായന
ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (1 : 1-7) (കർത്താവിന്റെ ആത്മാവാൽ ലോകം നിറഞ്ഞിരിക്കുന്നു) ഭൂപാലകരേ, നീതിയെ സ്നേഹിക്കുവിൻ, കളങ്കമെന്നിയേ കർത്താവിനെക്കുറിച്ചു ധ്യാനിക്കുവിൻ, നിഷ്‌കളങ്കതയോടെ അവിടത്തെ അന്വേഷിക്കുവിൻ. അവിടത്തെ പരീക്ഷിക്കാത്ത വർ അവിടത്തെ കണ്ടെത്തുന്നു; അവിടത്തെ അവിശ്വസിക്കാത്തവർക്ക് അവിടന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. കുടില ബുദ്‌ധി മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുന്നു. അവിടത്തെ ശക്തി പരീക്‌ഷിക്കുന്ന ഭോഷൻമാർ ശാസിക്കപ്പെടുന്നു. ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല. വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവ് വഞ്ചനയിൽനിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, […]











