അഭിലാഷ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ബിഷപ്പ് പെരേര ജൂബിലി മെമ്മോറിയൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു. ഒക്ടോബർ 10 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സ്കോളർഷിപ്പ് വിതരണം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജാൻ പിതാവ് ഉദ്ഘാടനം ചെയ്തു.
രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മോൺ.ജോണി കെ.ലോറൻസ് മുഖ്യസന്ദേശം നൽകി. ചുള്ളിമാനൂർ ക്രിസ്തു ജ്യോതി CBSE സ്കൂൾ മാനേജർ മോൺ. അൽഫോൻസ് ലിഗോരി ആശംസ അർപ്പിച്ചു.
യോഗത്തിന് ബിഷപ്പ് പെരേര വിദ്യാഭ്യാസ ട്രെസ്റ്റ് സെക്രട്ടറി ഫാ. രാഹുൽ ബി. ആന്റോ സ്വാഗതവും ബിഷപ്പ് പെരേര ട്രെസ്റ്റ് ട്രഷറര് ഫാ. അജു അലക്സ് നന്ദിയും ആശംസിച്ചു.




