Parish

ചാവല്ലൂർപൊറ്റ വിശുദ്ധ ദേവസഹായം പള്ളി ആശീർവദിച്ചു.

സ്വന്തം ലേഖകൻ

ചാവല്ലൂർപൊറ്റ: ചാവല്ലൂർപൊറ്റ വിശുദ്ധ ദേവസഹായത്തിന്റെ നാമത്തിൽ സ്ഥാപിച്ച ലോകത്തിലെ ആദ്യ പള്ളി പുനർനിർമിച്ച് ആശീർവദിച്ചു. സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് നടന്ന തിരുകർമങ്ങൾ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ്, ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് എന്നിവർ നേതൃത്വം നൽകി.

വൈദിക ശ്രേഷ്ഠരുടെയും സന്യസ്തരുടെയും അൽമായരുടെയും ഇടവകാംഗങ്ങളുടെയും സാന്നിധ്യം ചടങ്ങിന് ആത്മീയമായ നിറവേകി. ദിവ്യബലിയിൽ വൈദികരും വിശ്വാസികളും ഭക്തിപൂർവ്വം പങ്കുചേർന്നു. ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിലിന്റെ നേതൃത്വത്തിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഇടവകാംഗങ്ങളുടെയും സുമനസ്സുകളുടെയും കൂട്ടായ സഹകരണവും പിന്തുണയും ലഭിച്ചു.

പ്രതിസന്ധികളെ അതിജീവിച്ച് പുനർനിർമിച്ച പള്ളിയുടെ ആശീർവാദം, വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രത്യാശയുടെയും പുതിയ അധ്യായത്തിന് തുടക്കമായി. പുനർനിർമാണത്തിൽ സാമ്പത്തികമായും ശാരീരികമായും ആത്മീയമായും സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും ചടങ്ങിൽ രേഖപ്പെടുത്തി.

വിശുദ്ധ ദേവസഹായത്തിന്റെ വിശ്വാസസാക്ഷ്യത്തെ ഓർമ്മിപ്പിക്കുന്ന ഈ പള്ളി, ചാവല്ലൂർപൊറ്റയിലെ വിശ്വാസിസമൂഹത്തിന് പ്രാർത്ഥനയുടെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ആത്മീയ അഭയകേന്ദ്രമായി ശക്തമായി നിലകൊള്ളുകയാണ്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.