എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ഇടവക വികാരിയും രൂപത കോർപ്പേറേറ്റ് സഹ മനേജറുമായ ഫാ. രാജേഷ് എസ്. കുറിച്ചിയിൽ രചിച്ച ദൈവത്തിന്റെ മനസ്സ് എന്ന പുസ്തകം പ്രകാശനം ചെയ്തു. സെപ്റ്റംബർ 29 ഞായറാഴ്ച ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് ഇടവക ഉപദേശി ജഡ്സൺ മനോഹറിന് ആദ്യ പ്രതികൈമാറികൊണ്ടാണ് പുസ്തക പ്രകാശനകർമ്മം നിർവഹിച്ചത്.
കരുണയുടെ ഫലങ്ങൾ വ്യക്തികളിൽ രൂപപ്പെടുത്തിയെടുക്കാൻ ഈ പുസ്കത്തിന് സാധിക്കുമെന്ന് ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പറഞ്ഞു. ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. ലൂഷൻ ഒസിഡി, ഇടവക ജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.




