ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ പതിനൊന്നാമത്തെ ബാച്ച് ആരംഭിച്ചു. സെപ്റ്റംബർ 30 ബുധനാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന യോഗം സ്കൂൾ മാനേജ്മെൻ്റ് ഡയറക്ടർ മോൺ. ജോണി കെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.
NIDS കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ, പ്രോജക്ട് ഓഫീസർ ശ്രീ. മൈക്കിൾ, അസി. പ്രോജക്ട് ഓഫീസർ ശ്രീ. ബിജു ആൻ്റണി, പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ.ജയരാജ്, പ്ലെയിസ്മെൻ്റ് ഓഫീസർ ശ്രീ. ജെറിൻ, ടീച്ചർ ശ്രീമതി അഞ്ചന എന്നിവർ സംസാരിച്ചു.
സി.ബി.ആർ. കോ-ഓഡിനേറ്റർ ശ്രീ. ശശികുമാർ, മൊബിലൈസിംഗ് ഓഫീസർ ശ്രീമതി കവിത എന്നിവർ നേതൃത്വം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.




