Parish

വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണത്തിന് തുടക്കമായി.

സുനിൽ ഡി.ജെ.

വ്ളാത്താങ്കര: വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണത്തിന് തുടക്കമായി. ഒക്ടോബർ 01 ഞായറാഴ്ച രാവിലെ നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോയി സി. മുഖ്യകാർമികനായി.

ദിവ്യബലിയെ തുടർന്ന് ഇടവകയിലെ 1100 കുടുംബങ്ങളിലും പ്രതിഷ്ഠിച്ചു ജപമാല പ്രാർത്ഥിന നടത്തുവാനുള്ള മാതാവിന്റെ തിരുസുരൂപങ്ങൾ ഇടവകയിലെ 33 ബിസിസി ലീഡർമാരും വികാരിയിൽ നിന്ന് ഏറ്റുവാങ്ങി. ഒക്ടോബർ 01 മുതൽ 30 വരെ മാതാവിന്റെ തിരുസ്വരൂപങ്ങൾ കൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ജപമാല പ്രാർത്ഥനയും മറ്റു മധ്യസ്ഥ പ്രാർത്ഥനകളും നടത്തും.

ഇടവകാംഗങ്ങൾ ഒക്ടോബർ 31 ന് തിരികെ ബിസിസി ക്രമത്തിൽ പ്രദക്ഷിണമായി തീർത്ഥാടന കേന്ദ്രത്തിൽ എത്തുകയും തുടർന്ന് നന്ദിയുടെ ദിവ്യബലിയർപ്പണവും ജപമാല പ്രദക്ഷിണവും നടക്കുന്നതോടെയാണു ജപമാല മാസാചരണത്തിന് സമാപനമാകുക.

ജപമാലയുടെ ദൈവ ശാസ്ത്രപരവും ആത്മീയമായ ഫലങ്ങളെ കുറിച്ച് സാർവത്രിക സഭ ധ്യാനിക്കുന്ന മാസമാണ് ഒക്ടോബർ. 1891 ഭാഗ്യ സ്മരണീയനായ ലയോ പതിമൂന്നാമൻ പാപ്പയാണ് ഒക്ടോബർ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്. ഒക്ടോബർ 7 ന് ജപമാല രാജ്ഞിയുടെ തിരുനാൾ ആചരിക്കുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.