സോന സി.എൽ.
പേരയം: പേരയം സെന്റ് മേരീസ് ഇടവകയിൽ എല്ലാ കുടുംബങ്ങളിലും മാതാവിന്റെ തിരുസ്വരൂപം എത്തിച്ച് പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന “മാതാവിൻ ചാരെ” എന്ന ആത്മീയ യാത്ര പ്രോഗ്രാമിന് തുടക്കമായി. സെപ്റ്റംബർ 20 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ഇടവക വികാരി ഫാ. വിനോദ് ജെയിംസ് ഉദ്ഘാടനം ചെയ്തു.
മാതാവിന്റെ മധ്യസ്ഥതയിലൂടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ഈ ദിവ്യയാത്ര ഓരോ ഭവനത്തിനും പുതിയ പ്രത്യാശയും സമാധാനവും പകരട്ടെയെന്ന് ഇടവക വികാരി ആശംസിച്ചു.
യൂണിറ്റ് ലീഡർമാരും മറ്റ് അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങിയ മാതാവിന്റെ തിരുസ്വരൂപം ഇടവകയിലെ എല്ലാ കുടുംബങ്ങളിലും എത്തിച്ച് പ്രാർത്ഥിക്കും




