ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് സംഘടിപ്പിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9 ന് മീഡിയ മിനിസ്ട്രി നേതൃത്വത്തിൽ നടന്ന ബൈബിൾ ക്വിസ് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു.
സിസ്റ്റർ മാർഗ്രറ്റ് മേരിയുടെ സ്മരണ പുതുതലമുറക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മിനിസ്ട്രി ബൈബിൾ ക്വിസ് സംഘടിപ്പിച്ചത്. ബിസിസി തലത്തിൽ രജിസ്ട്രഷൻ നടത്തി 4 വിഭാഗം തിരിച്ച് നടത്തിയ ബൈബിൾ ക്വിസിന് കുട്ടിക്കളും മാതാപിതാക്കളും പങ്കെടുത്തു.
സിസ്റ്റർ ശാന്തി, കോഡിനേറ്റർ പി.ജെ. ജപരാജ്, മതബോധന HM പി. അനിഷ്, മീഡിയ സെക്രട്ടറി എ.ആർ. ജോസ്, ഭാരവാഹിക്കളായ ഡോ. ഡെയ്സിൻ, അജേഷ് എം.വി, ക്ലൈസില ക്ലമന്റ്, രമ്യ സുബാഷ്, അജേഷ് വി.ഐ എന്നിവർ നേതൃത്വം നല്കി.



