Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 23 ബുധൻ

ഒന്നാം വായന

സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽനിന്ന്

(ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ)

ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവർക്ക് അവിടന്ന് കവചമാണ്. അവിടത്തെ വാക്കുകളോട് ഒന്നും കൂട്ടിച്ചേർക്കരുത്; അങ്ങനെ ചെയ്താൽ, അവിടന്ന് നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും. രണ്ടു കാര്യങ്ങൾ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ. അസത്യവും വ്യാജവും എന്നിൽനിന്ന് അകറ്റിനിർത്തണമേ; ദാരിദ്ര്യമോ സമ്യദ്‌ധിയോ എനിക്കു തരരുതേ; ആവശ്യത്തിന്ആഹാരം തന്ന് എന്നെ പോറ്റണമേ. ഞാൻ സമ്യദ്‌ധിയിൽ അങ്ങയെ അവഗണിക്കുകയും കർത്താവ് ആര് എന്നു ചോദിക്കുകയും ചെയ്തേക്കാം; ദാരിദ്ര്യം കൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്തേക്കാം.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ, അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കാണ്.

തെറ്റായ മാർഗങ്ങൾ എന്നിൽനിന്ന് അകറ്റണമേ! കാരുണ്യ പൂർവം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ! ആയിരക്കണക്കിനു പൊൻവെള്ളി നാണയങ്ങളെക്കാൾ, അങ്ങയുടെ വദനത്തിൽ നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം.

കർത്താവേ, അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കാണ്.

കർത്താവേ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്‌ഥാപിതമാണ്. അങ്ങയുടെ വചനം പാലിക്കാൻ വേണ്ടി ഞാൻ സകല ദുർമാർഗങ്ങളിലും നിന്ന് എന്റെ പാദങ്ങൾ പിൻവലിക്കുന്നു.

കർത്താവേ, അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കാണ്.

അങ്ങയുടെ പ്രമാണങ്ങളാൽ ഞാൻ അറിവു നേടി; അതിനാൽ വ്യാജമാർഗങ്ങൾ ഞാൻ വെറുക്കുന്നു. അസത്യം ഞാൻ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാൽ, അങ്ങയുടെ നിയമത്തെ ഞാൻ സ്നേഹിക്കുന്നു.

കർത്താവേ, അങ്ങയുടെ വചനം എൻ്റെ പാദത്തിന് വിളക്കാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (മർക്കോ 1:15). ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി യേശു ശിഷ്യന്മാരെ അയച്ചു)

അക്കാലത്ത്, യേശു പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേൽ അവർക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങൾ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവൻ അവരെ അയച്ചു. അവൻ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിക്കുന്നുവോ, അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തിൽനിന്നു പോകുമ്പോൾ അവർക്കെതിരേ സാക്ഷ്യത്തിനായി, നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. അവർ പുറപ്പെട്ട്, ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‌കുകയും ചെയ്തു.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.