സൗമ്യ എൻ.എസ്.
കട്ടക്കോട് : കട്ടക്കോട് ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ഓഗസ്റ്റ് 23 ഞായറാഴ്ച ഈഴക്കോട് വിശുദ്ധ ലിയോപോൾസ് പള്ളിയിൽ നടത്തിയ കർഷകദിനാഘോഷം കട്ടക്കോട് ഫൊറോന വികാരി ഫാ. ജോയ് സാബു വൈ.എസ്. ഉദ്ഘാടനം ചെയ്തു.
സമിതി കോ-ഓർഡിനേറ്റർ ഫാ. അനീഷ് ആന്റോയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. പ്രവീൺ വിൽസെന്റ് മുഖ്യ പ്രഭാഷണം നടത്തി. നിഡ്‌സ് സ്ത്രീ ശിശു വികസന കമ്മീഷൻ സെക്രട്ടറി ശ്രീ. അൽഫോൺസ ആന്റിൽസ്, മലപ്പനംകോട് പ്രമോട്ടർ ശ്രീ. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഓലമെടയൽ മത്സരം, വാഴത്തട ഓലക്കാൽ എന്നിവ ഉപയോഗിച്ച് ക്രാഫ്റ്റ് മത്സരം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് 10 കർഷകരെ ആദരിക്കുകയും സംഘങ്ങൾ വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. 93 അംഗങ്ങൾ പങ്കെടുത്ത കർഷക ദിനാഘോഷത്തിൽ കട്ടയ്ക്കോട് പ്രമോട്ടർ ശ്രീമതി ആശ ശാന്തി കൃതജ്ഞത അർപ്പിച്ചു.



