Word of God

ആണ്ടുവട്ടം ഇരുപതാം വാരം തിങ്കൾ വചനവായന

ഓഗസ്റ്റ് 17 തിങ്കൾ

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(നിങ്ങൾക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം എസെക്കിയേൽ ഒരടയാളമായിരിക്കും)

കർത്താവ് എന്നോട് അരുൾചെയ്തു: മനുഷ്യപുത്രാ, നിൻെറ കണ്ണുകളുടെ ആനന്ദഭാജനത്തെ ഞാൻ ഒറ്റയടിക്ക് നിന്നിൽ നിന്ന് നീക്കിക്കളയാൻ പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുത്. നിന്റെ കണ്ണുകളിൽനിന്ന് കണ്ണീർ ഒഴുകരുത്. നെടുവീർപ്പിടാം, എന്നാൽ ഉച്ചത്തിലാകരുത്. മരിച്ചവരെയോർത്തു നീ വിലപിക്കരുത്. നീ തലപ്പാവ് കെട്ടുകയും പാദുകങ്ങൾ അണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുത്; വിലാപഭോജ്യം ഭക്ഷിക്കയുമരുത്. പ്രഭാതത്തിൽ ഞാൻ ഇങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്ത് എന്റെ ഭാര്യ അന്തരിച്ചു. എന്നോടു കല്പിച്ചിരുന്നതുപോലെ, ഞാൻ അടുത്ത പ്രഭാതത്തിൽ പ്രവർ ത്തിച്ചു. ജനം എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്റെ അർഥമെന്തെന്ന് ഞങ്ങളോടു പറയുകയില്ലേ? ഞാൻ പറഞ്ഞു: കർത്താവ് എന്നോട് അരുൾചെയ്‌തു: ദൈവമായ കർത്താവ് അരുൾചെയ്യുന്നുവെന്ന് ഇസ്രായേൽ ജനത്തോടു പറയുക. നിങ്ങളുടെ ശക് തിയുടെ അഭിമാനവും കണ്ണുകൾക്ക് ആനന്‌ദവിഷയവും ഹൃദയത്തിൻെറ അഭിലാഷവുമായ എന്റെ വിശുദ്‌ധസ്‌ഥലം ഞാൻ അശുദ്ധമാക്കും. നീ വിട്ടുപോന്ന പുത്രൻമാരും പുത്രിമാരും വാളിനിരയാകും. ഞാൻ ചെയ്‌തതുപോലെ നിങ്ങളും അന്നു ചെയ്യും. നിങ്ങൾ അധരം മറയ്ക്കുകയോ വിലാപഭോജ്യം ഭക്ഷിക്കുകയോ ഇല്ല. നിങ്ങളുടെ തലയിൽ തലപ്പാവും കാലുകളിൽ പാദുകങ്ങളും ഉണ്ടാകും. നിങ്ങൾ കരയുകയോ പ്രലപിക്കുകയോ ചെയ്യുകയില്ല. എന്നാൽ, നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങളിൽത്തന്നെ ക്ഷയിച്ചുപോകും; ഓരോരുത്തനും അപരനെ നോക്കി ഞരങ്ങും. ഇങ്ങനെ എസെക്കിയേൽ നിങ്ങൾക്ക് ഒരടയാളമായിരിക്കും. അവൻ ചെയ്ത‌തുപോലെ നിങ്ങളും ചെയ്യും. ഇവ സംഭവിക്കുമ്പോൾ, ഞാനാണു ദൈവമായ കർത്താവ് എന്നു നിങ്ങൾ അറിയും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.

നിനക്കു ജൻമം നല്‌കിയ ശിലയെ നീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്‌മരിച്ചു. കർത്താവ് അതു കാണുകയും തൻ്റെ പുത്രീപുത്രൻമാരുടെ പ്രകോപനം നിമിത്തം അവരെ വെറുക്കുകയും ചെയ്തു.

നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.

അവിടന്നു പറഞ്ഞു: അവരിൽനിന്ന് എൻ്റെ മുഖം ഞാൻ മറയ്ക്കും; അവർക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവർ വക്രവും അവിശ്വസ്‌തവുമായ തലമുറ യാണ്.

നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.

ദൈവമല്ലാത്തതിനെക്കൊണ്ട് അവർ എന്നിൽ അസൂയ ഉണർത്തി. മിഥ്യാമൂർത്തികളാൽ അവർ എന്നെ പ്രകോപിപ്പിച്ചു; അതിനാൽ, ജനതയല്ലാത്തവരെക്കൊണ്ട് അവരിൽ ഞാൻ അസൂയ ഉണർത്തും; ഭോഷൻമാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാൻ പ്രകോപിപ്പിക്കും.

നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.

അല്ലേലൂയാ !

അല്ലേലൂയാ! (മത്താ 5:3). ആത്മാവിൽ ദരിദ്രരായവർ ഭാഗ്യ വാൻമാർ, സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പരിപൂർണനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ്, ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും)

അക്കാലത്ത്, ഒരാൾ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നൻമയാണു പ്രവർത്തിക്കേണ്ടത്? അവൻ പറഞ്ഞു: നൻമയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവൻ ഒരുവൻ മാത്രം. ജീവ നിൽ പ്രവേശിക്കാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനു സരിക്കുക. അവൻ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാ ക്ഷ്യം നല്‌കരുത്. പിതാവിനെയും മാതാവിനെയും ബഹുമാനി ക്കുക, നിന്നെപ്പോലെ നിൻറെ അയല്ക്കാരനെ സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാൻ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂർണ നാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.