Parish

മാവിളക്കടവ് ഇടവകയിൽ മുത്തശ്ശന്‍ മുത്തശ്ശി ദിനാചരണം സംഘടിപ്പിച്ചു.

സുരേഷ് കുമാർ ഡി.റ്റി.

മാവിളക്കടവ്: വി. ജോണ്‍ മരിയവിയാനി ഇടവകയിൽ വി. അന്ന യോവാക്കിം ദമ്പദികളുടെ തിരുനാളിനോടനുബന്ധിച്ച് മുത്തശ്ശന്‍-മുത്തശ്ശി ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. വത്സലന്‍ ജോസ് മുഖ്യകാർമികനായി.

ദിവ്യബലി മദ്ധ്യേ ഇടവകയിലെ അഞ്ച് മുത്തശ്ശന്‍- മുത്തശ്ശിമാരെ ഇടവക വികാരി ഫാ. വത്സലന്‍ ജോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ഡീക്കന്‍. ആന്റോ ബന്‍സിഗര്‍ മുഖ്യസന്ദേശം നല്‍കി. കുട്ടികള്‍ മുത്തശ്ശന്‍ മുത്തശ്ശിമാർക്ക് റോസാപ്പൂക്കള്‍ നൽകി സ്വീകരിക്കുകയും ചെയ്തു.

സിസ്റ്റര്‍. കൃപ, കുടുംബപ്രേഷിത ശുശ്രൂഷ സെക്രട്ടറി ശ്രീ. ഫ്രാന്‍സിസ് എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.