പുഷ്പലത
ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മ BCC യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു.
ജൂലൈ 26 ഞായറാഴ്ച ആഘോഷമായ ദിവ്യബലിക്കു ശേഷം വൈകുന്നേരം 6 മണിക്ക് നടന്ന വാർഷികാഘോഷം ഇടവകവികാരി ഫാ. രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു.
എല്ലാ കുടുംബങ്ങളിൽ നിന്നും മുഴുവൻ അംഗങ്ങളും തിരി തെളിയിച്ച് ഭക്തിനിർഭരമായി യേശുവിനെ ക്ഷണിച്ചുകൊണ്ടാണ് ആഘോഷങ്ങക്ക് തുടക്കമായത്.
യൂണിറ്റ് ലീഡർ ശ്രീ. സനൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ അരുണാ മേരി, സിസ്റ്റർ ദീപ്തിമേരി, സിസ്റ്റർ സായൂജ്യ മേരി, ബിസിസി കോർഡിനേറ്റർ ശ്രീ തങ്കൻ, അഡ്വക്കേറ്റ് ശ്രീ അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീമതി അനിത വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
KEAM BPHARM സ്റ്റേറ്റ് 6-ാം റാങ്കും തിരുവനന്തപുരം 1-ാം റാങ്കും നേടിയ നിമീഷ്, പി.ജി DNB പതോളജിഅഡ്മിഷൻ ലഭിച്ച ഡോക്ടർ നയന, ഡിസിഎ & എംഎസ് ഓഫീസ് (ഡിസ്റ്റിംഗ്ഷൻ) കെടെറ്റ് കാറ്റഗറി 2 & 3 ബി.എഡ് നേടിയ നിമിഷ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമ ഡിസ്റ്റിംഗ്ഷൻ നേടിയ ദേവു, SSLC പരീക്ഷയ്ക്ക് ഉന്നതവിജയം നേടിയ ജിലു എന്നിവരെ ആദരിക്കുകയും കുടുംബ പ്രാർഥനകളിൽ മുടക്കം കൂടാതെ പങ്കെടുത്തവർക്കും, വചനം ഹൃദ്ധിസ്ഥമാക്കിയവർക്കും ഇടവക വികാരി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
യോഗത്തിന് യൂണിറ്റ് ഉപ ലീഡർ ശ്രീമതി രാഗിണി സ്വാഗതവും ട്രഷറർ ശ്രീമതി പുഷ്പലത നന്ദിയും ആശംസിച്ചു.




