Word of God

ആണ്ടുവട്ടം പതിനേഴാം വാരം വെളളി വചനവായന

ജൂലൈ 31 വെള്ളി

ഒന്നാം വായന

ജറെമിയാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(ജനം മുഴുവൻ ദേവാലയത്തിൽ അവന്റെ ചുറ്റും കൂടി)

യൂദാ രാജാവായ ജോസിയായുടെ മകൻ യഹോയാക്കിമിന്റെ വാഴ്ചയുടെ ആരംഭത്തിൽ കർത്താവിൽനിന്നുണ്ടായ അരുളപ്പാട്. കർത്താവ് അരുൾചെയ്യുന്നു: നീ ദേവാലയാങ്കണത്തിൽ ചെന്നുനിന്ന്, കർത്താവിൻ്റെ ആലയത്തിൽ ആരാധനയ്ക്കു വരുന്ന യൂദാനിവാസികളോട് ഞാൻ കല്‌പിക്കുന്ന എല്ലാ കാര്യങ്ങളും പ്രഖ്യാപിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്. അവർ അതു ശ്രദ്‌ധിച്ച് തങ്ങളുടെ ദുഷ്പ്രവൃത്തികളിൽനിന്നു പിൻതിരിഞ്ഞേക്കാം. അപ്പോൾ അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവരോടു ചെയ്യാൻ ഉദ്ദേശിച്ചിരുന്ന നാശത്തെക്കുറിച്ചു ഞാൻ അനുതപിക്കും. നീ അവരോടു പറയുക, കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ എന്നെ അനുസരിച്ച് ഞാൻ നിർദേശിച്ച മാർഗത്തിലൂടെ ചരിക്കാതെയും നിങ്ങൾ ശ്രദ്‌ധിക്കാതിരുന്നിട്ടും തുടർച്ചയായി നിങ്ങളുടെ അടുക്കലേക്കയച്ച പ്രവാചകൻമാരുടെ വാക്കുകൾ ചെവിക്കൊള്ളാതെയും ഇരുന്നാൽ ഈ ഭവനത്തെ ഞാൻ ഷീലോപോലെയാക്കും; ഈ നഗരം ഭൂമുഖത്തുള്ള സകല ജനതകൾക്കും ശപിക്കാനുള്ള മാതൃകയാക്കും.
ദേവാലയത്തിൽവച്ച് ജറെമിയാ ഇങ്ങനെ പറയുന്നതു പുരോഹിതൻമാരും പ്രവാചകൻമാരും ജനം മുഴുവനും കേട്ടു. ജനത്തോടു പറയാൻ കർത്താവ് കല്‌പിച്ച കാര്യങ്ങളെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ പുരോഹിതൻമാരും പ്രവാചകൻമാരും ജനം മുഴുവനും ചേർന്ന് അവനെ പിടികൂടി. അവർ പറഞ്ഞു: നീ മരിച്ചേ മതിയാകു. ഈ ആലയം ഷീലോപോലെയാകും. ഈ നഗരം വിജനമാകും എന്ന് നീ കർത്താവിൻെറ നാമത്തിൽ പ്രവചിച്ചതെന്തിന്? ജനം മുഴുവൻ ദേവാലയത്തിൽ അവൻ്റെ ചുറ്റും കൂടി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

കാരണംകൂടാതെ എന്നെ എതിർക്കുന്നവർ എന്റെ തലമുടി യിഴകളെക്കാൾ കൂടുതലാണ്. എന്നെ നശിപ്പിക്കാനൊരുങ്ങി യവർ, നുണകൊണ്ട് എന്നെ ആക്രമിക്കുന്നവർ, പ്രബലരാണ്.

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

അങ്ങയെ പ്രതിയാണു ഞാൻ നിനന്ദനം സഹിച്ചതും ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്‌തതും. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിഗ്ദനം എന്റെമേൽ നിപതിച്ചു.

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

കർത്താവേ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!

അല്ലേലൂയാ !

അല്ലേലൂയാ! (1 പത്രോ 1 : 25). കർത്താവിൻ്റെ വചനം നിത്യം നിലനില്ക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോടു പ്രസംഗിക്കപ്പെട്ട വചനം. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവൻ ആ തച്ചന്റെ മകനല്ലേ?)

അക്കാലത്ത്, യേശു സ്വദേശത്തു വന്ന്, അവരുടെ സിനഗോഗിൽ പഠിപ്പിച്ചു. അവർ വിസ്‌മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്‌ഞാനവും ശക്തിയും എവിടെനിന്ന്? ഇവൻ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവൻ്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോൻ, യുദാസ് എന്നിവരല്ലേ ഇവന്റെ സഹോദരൻമാർ? ഇവൻറെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? അവർക്ക് അവനിൽ ഇടർച്ചയുണ്ടായി. യേശു അവരോടു പറഞ്ഞു: പ്രവാചകൻ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അധികം അദ്ഭുതങ്ങൾ പ്രവർത്തിച്ചില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.