നിത്യ എസ്.
പെരുകാവ്: കട്ടയ്ക്കോട് ഫൊറോനയിലെ സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതി തയ്യാറാക്കിയ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് ചോദ്യോത്തര പുസ്തകം പ്രകാശനം ചെയ്തു. മെയ് 24 ഞായറാഴ്ച പെന്തെക്കോസ്ത ദിനത്തിൽ ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക്കാണു പ്രകാശന കർമ്മം നിർവ്വഹിച്ചത്.
രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പുസ്തകം 336 ചോദ്യോത്തരങ്ങൾ അടങ്ങിയതാണ്. ഫാ. ജിനു ഓ. വി. പരിശോധിച്ച് ഫാ. ജസ്റ്റിൻ ഡൊമിനിക്കിന്റെ സന്ദേശം ഉൾപ്പെടുത്തിയ ഈ പുസ്തകത്തിന്റെ വില 40 രൂപയാണ്.




