Diocese

കെ.സി.വൈ.എം. 28-ാമത് വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പരമോന്നത നയരൂപീകരണ സഭയായ സെനറ്റിന്റെ 28-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. മാർച്ച് 13,14,15 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം രൂപത പ്രസിഡന്റ് ആന്റോ ആന്റെണി പതാക ഉയർത്തി സെനറ്റിനു തുടക്കം കുറിച്ചു.

കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ “കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ വെല്ലുവിളികളും” എന്ന വിഷയത്തിൽ ആദ്യ സെഷൻ കൈകാര്യം ചെയ്തു.

രണ്ടാം ദിനത്തിൽ രൂപത ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ 9.30 – ന് നടന്ന ഉദ്ഘാടന സമ്മേളനം രൂപത വികാരി ജനറൽ റൈറ്റ് റവ. മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ആന്റോ ആന്റെണി അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി എത്തിയ കെ.സി.വൈ.എം. സംസ്ഥാന അധ്യക്ഷൻ ഷിബിൻ ഷാജി സമ്മേളനത്തെ അതിസംബോധന ചെയ്‌തു സംസാരിക്കുകയും 2025-2026 പ്രവർത്തന വർഷത്തിലെ മാഗസിൻ Yuva Vibes പ്രകാശനം ചെയ്യുകയും ചെയ്തു. രൂപത ഡയറക്ടർ ഫാ. ഡി. ഷാജ്കുമാർ അനുഗ്രഹ പ്രഭാഷണം നടത്തി.

രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ രാജ് രൂപത ആനിമേറ്റർ സിസ്റ്റർ എലിസബത്ത് പോത്തൻ, ആനിമേറ്റർ മോഹൻ, കാട്ടാക്കട റീജിയണൽ ഡയറക്ടർ ഫാ. അരുൺരാജ്, നെടുമങ്ങാട് ഫൊറോന ഡയറക്ടർ ഫാ. വിജിൻ ആഞ്ചലോസ്, ബാലരാമപുരം ഫൊറോന ഡയറക്ടർ ഫാ. വിക്ടർ എവരിസ്റ്റസ് എന്നിവർ സന്നിഹിതരായിരുന്നു.

അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്കോടെ വിജയം കരസ്ഥമാക്കിയ അമ്മാനിമല ഇടവകാംഗം കുമാരി ശ്രീജ ജെ.എസ്., 699 -ാം റാങ്കോടെ വിജയം കരസ്ഥമാക്കിയ ആനപ്പാറ ഇടവകാംഗം നിധിൻ ആർ.എച്ച്., ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയികളായ കെ.സി.വൈ.എം. നേതാക്കൾ എന്നിവർക്ക് 28-ാ മത് വാർഷിക സെനറ്റ് വേദിയിൽ ആദരവ് നൽകി.

തുടർന്ന് 11 ഫൊറോനകളുടെയും റിപ്പോർട്ട്, രൂപത റിപ്പോർട്ട്, കണക്ക് എന്നിവയുടെ അവതരണം നടത്തി. അർദ്ധ വാർഷിക സെനറ്റിലെ പ്രമേയങ്ങൾക്ക് മേലുള്ള രൂപതയുടെ റിപ്പോർട്ട് അവതരണവും സംഘടന ചർച്ചയും സെനറ്റിൽ നടന്നു.

ഫാ. ഡെന്നിസ് കുമാറിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആരംഭിച്ച മൂന്നാം ദിനത്തിൽ പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു. 2026-27 പ്രവർത്തന വർഷത്തിലെ കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത പ്രസിഡന്റായി അരുൺ രാജ് സി.എസ്., ജന.സെക്രട്ടറിയായി അഖിൽ എസ്.എം., വൈസ് പ്രസിഡന്റുമാരായി ജീന യോഹന്നാൻ, അനീഷ് എൽ.എസ്., സെക്രട്ടറിയായി ഡൊമിനിക് സാവിയോ, ട്രഷററായി അഭിരഞ്ച് ജെ., സംസ്ഥാന സെനറ്റ് അംഗങ്ങളായി ഷിബിൻ ജോസ്, കുമാരി ആൻസി എം., സ്റ്റേറ്റ് സിൻഡിക്കേറ്റ് മെമ്പറായി സജിൻ വർഗീസ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുകയും ചെയ്തു.

2026-27 പ്രവർത്തന വർഷത്തിൽ എക്സ് ഒഫീഷ്യോ അംഗങ്ങളായി സജു ജെ.എസ്., അനുദാസ്, അനൂപ് ജെ.ആർ. എന്നിവരും പുതിയ സമിതിയുടെ ഭാഗമായി.

തുടർന്ന്, രൂപതയുടെ 2026-27 പ്രവർത്തന വർഷത്തിലെ കലണ്ടർ ചർച്ച ചെയ്യപ്പെടുകയും 4.30-ന് വൈസ് പ്രസിഡന്റ് കുമാരി ജീന യോഹന്നാൻ പതാക താഴ്ത്തി 28-ാമത് വാർഷിക സെനറ്റ് സമ്മേളനത്തിന് സമാപനം കുറിക്കുകയും ചെയ്തു

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.