ഡിൻസി എസ്.ആർ.
കട്ടയ്‌ക്കോട്: കെ.സി.വൈ.എം. കട്ടയ്‌ക്കോട് ഫൊറോനയുടെ നേതൃത്വത്തിൽ ‘തിരുപ്പാതെ’ എന്ന പേരിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 22 ഞായറാഴ്ച ഫൊറോനയിലെ 23 യൂണിറ്റുകളും സന്ദർശിച്ച് നടത്തിയ കുരിശിന്റെ വഴിയിൽ ഫൊറോന വികാരി ഫാ. ജോയി സാബു, KCYM ഫൊറോന ഡയറക്ടർ ഫാ.സാബു ക്രിസ്റ്റി, ആനിമേറ്റർ സിന്ധു എന്നിവർ സന്നിഹിതരായിരുന്നു.
ഫൊറോന പ്രസിഡന്റ് ഡിൻസി, വൈസ് പ്രസിഡന്റ് സ്നേഹ, സെക്രട്ടറി ഫ്ളിക്സൺ, കൗൺസിലർ അബി എന്നിവർ നേതൃത്വം നൽകി. കുരിശിന്റെ വഴിയിൽ ഫൊറോനയിലെ എല്ലാ യൂണിറ്റിൽ നിന്നും യുവജനങ്ങൾ പങ്കെടുത്തു.




