ലത്തീൻ കത്തോലിക്കർക്ക് ആശ്വാസമായി സർക്കാർ ഉത്തരവ്
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: വ്യക്തമായ പഠനത്തിന് വിധേയമാകാതെ 27.02.2016-ൽ പുറത്തിറക്കിയ സർക്കുലർ കാരണം താലൂക്ക്, വില്ലേജ് ഓഫീസുകളിൽ നിന്ന് നേരിട്ടുകൊണ്ടിരുന്ന പീഢനത്തിന് പ്രതിവിധിയായി സർക്കാർ ഉത്തരവ്. കത്തോലിക്ക സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1947 എന്ന കാലഗണന സംബന്ധിച്ച് നിലനിന്നിരുന്ന വലിയൊരു പ്രശ്നത്തിനാണ് ജസ്റ്റിസ് (റിട്ട) ജെ.ബി. കോശി കമ്മീഷൻ ശിപാർശ പരിഗണിച്ചുകൊണ്ട് സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നൽകിയ ഉത്തരവിലൂടെ പരിഹാരമായിരിക്കുന്നത്. ജസ്റ്റിസ് (റിട്ട) ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ ഖണ്ഡിക 8.76 […]











