Diocese

സമർപ്പിതരുടെ ദിനം ആചരിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത സമർപ്പിതരുടെ ദിനം നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 07 ശനിയാഴ്ച നടന്ന തിരുക്കർമ്മങ്ങൾക്ക് ബിഷപ്പ് എമെരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികനായി. രാവിലെ 10 മണിയ്ക്ക് ദിവ്യബലിയോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രീസ്റ്റ് ആൻഡ് റിലീജിയസ് ഡയറക്ടർ ഫാ.അനിൽ കുമാർ ക്രമീകരണ നേതൃത്വം നൽകി.

വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രൂഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, പ്രീസ്റ്റ് ആൻഡ് റിലീജിയസ് & വെക്കേഷൻ ഡയറക്ടർ ഫാ.അനിൽ കുമാർ, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. രാജാദാസ്, സെമിനാരി പ്രീഫെക്ട് ഫാ.ജിനോ വിജയൻ എന്നിവർ സഹകാർമികരായിരുന്നു.

ബിഷപ്പ് ഹൗസിന്റെ പ്രധാന കവാടത്തിൽ നിന്ന് കത്തിച്ച മെഴുകുതിരികൾ കൈയ്യിലേന്തിയ സന്ന്യാസിനികൾ പ്രദക്ഷിണമായ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിനോടും സഹകാർമ്മികരോടുമൊപ്പമാണ് ബലിയർപ്പണത്തിനായി പ്രവേശിച്ചത്. രൂപതയുടെ വിവിധ സ്ഥലങ്ങളിൽ സേവനം ചെയുന്ന 100-ലധികം സന്ന്യസ്തർ ആഘോഷത്തിൽ പങ്കെടുത്തു. സി.സി.ബി.ഐ., സി.ബി.സി.ഐ. എന്നിവയുടെ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനാലുള്ള അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെ അസാന്നിധ്യത്തിലാണ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് സമർപ്പിതരുടെ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

ആശംസ അർപ്പണങ്ങളോടും സ്‌നേഹവിരുന്നോടും കൂടിയാണ് സമർപ്പിതരുടെ ദിനാഘോഷത്തിന് വിരാമമായത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.