Diocese

ബോണക്കാട് കുരിശുമല തീർത്ഥാടന അവലോകന യോഗം ചേർന്നു

വിജയനാഥ് വി.

ചുള്ളിമാനൂർ: കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന പ്രസിദ്ധമായ 69-മത് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ തീർത്ഥാടന അവലോകന യോഗം ചേർന്നു. ജനുവരി 31 ഞായറാഴ്ച ഫൊറോന സെന്ററിൽ ഫൊറോന വികാരി റവ. ഡോ. ബിനു അധ്യക്ഷത വഹിച്ച യോഗം നെടുമങ്ങാട് റീജിയൻ കോഡിനേറ്റർ ജോസ് റാഫേൽ ഉദ്ഘാടനം ചെയ്തു.

മാർച്ച് 25, 26, 27, 28, 29, ഏപ്രിൽ 3 (ദു:ഖവെള്ളി) എന്നീ ദിവസങ്ങളിൽ നടക്കുന്ന തീർത്ഥാടനം മനോഹരമാക്കുന്നതിന് ആവശ്യമായ ചർച്ചകൾ നടക്കുകയും വിവിധ കമ്മിറ്റികൾക്ക് രൂപം നൽകുകയും ചെയ്തു.

ഫാ. സേവിയർ, ഫാ. ആനുജോ, ഫാ. റിനോയി, ഫാ. ജോബിൻ, ആനിമേറ്റർമാരായ ഫ്രാൻസി അലോഷ്യസ്, ലീല മോഹനൻ, ആതിര തുടങ്ങി രൂപത, ഫൊറോനാ ഭാരവാഹികൾ ഉൾപ്പെടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.