ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോക്യുമെൻ്റി മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്‌ക് ശേഷം നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന പെൺകുട്ടികളുടെ ദിനാഘോഷത്തോട് അനുബന്ധിച്ച് നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ്യ ക്യാഷ് അവാർഡ് വിതരണം ചെയ്തു.
ഒന്നാം സമ്മാനം 5001/- രൂപ കണ്ണറവിള ഇടവക, രണ്ടാം സമ്മാനം 3001/- രൂപ പുത്തൻകട ഇടവക, മൂന്നാം സമ്മാനം 2001/- രൂപ പത്തനാവിള ഇടവക എന്നിങ്ങനെ സമ്മാനങ്ങൾ കരസ്ഥമാക്കി.
കൃഷിയോടുള്ള താത്പര്യവും കഠിനാധ്വാനവും കൂട്ടായ പ്രവർത്തനവും പ്രകടമാക്കിയ എല്ലാ യൂണിറ്റുകൾക്കും പ്രത്യേകം അഭിനന്ദനങ്ങളും കൃഷിയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ഈ സംരംഭത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.




