സുരേഷ് കുമാർ ഡി.റ്റി.
മാവിളക്കടവ് : വി.ജോൺ മരിയവിയാനിയുടെ നാമധേയത്തിൽ അറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ ആദ്യ ഇടവകയിലെ 3 -ാമത് ഇടവക തിരുനാളിന് തുടക്കമായി. ഓഗസ്റ്റ് 03 തിങ്കളാഴ്ച 12 ബിസിസികളിലെയും വിശ്വാസികള്‍ പങ്കെടുത്ത ഘോഷയാത്രയെ തുടർന്ന് ഇടവകവികാരി ഫാ. വത്സലന്‍ ജോസ് പതാക ഉയർത്തി ആരംഭം കുറിച്ചു. സഹവികാരി ഫാ. പ്രശാന്ത്, സിസ്റ്റേഴ്സ്, പാരിഷ്കൗണ്സില് അംഗങ്ങള്‍, ഇടവക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ആഗസ്റ്റ് 5 മുതൽ 7 വരെ നടക്കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനം ഫാ.സജിത്ത് സോളമന് നയിക്കും. ആഘോഷകരമായ ദിവ്യബലി, നൊവേന, വിവിധ ആത്മീയ ശുശ്രൂഷകൾ, സ്നേഹവിരുന്ന് എന്നിവ തിരുനാളിന്റെ ഭാഗമാകും. ആഗസ്റ്റ് 9-ന് നടക്കുന്ന ആഘോഷപരമായ പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടി തിരുനാൾ സമാപിക്കും.




