Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം ചൊവ്വ വചനവായന

സെപ്റ്റംബർ 22 ചൊവ്വ

ഒന്നാം വായന

സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽനിന്ന്

(വിവിധ ഉപദേശങ്ങൾ)

രാജാവിന്റെ ഹൃദയം കർത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്; അവിടന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കി വിടുന്നു. മനുഷ്യനു തന്റെ വഴികൾ ശരിയെന്നു തോന്നുന്നു. എന്നാൽ, കർത്താവ് ഹൃദയം തൂക്കിനോക്കുന്നു. നൻമയും നീതിയും അനുഷ്ഠിക്കുന്നതാണ്, കർത്താവിനു ബലിയെക്കാൾ സ്വീ കാര്യം. ഗർവു നിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ട‌രുടെ പ്രൗഢിയും പാപകരമത്രേ. ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമ്യദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവർ ദുർഭിക്‌ഷത്തിലെത്തുകയേയുള്ളു. കള്ളം പറയുന്ന നാവ് നേടിത്തരുന്ന സമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്ന നീരാവിയും മരണത്തിൻ്റെ കെണിയുമാണ്. ദുഷ്‌ടന്റെ ഹൃദയം തിൻമ അഭിലഷിക്കുന്നു; അവൻ അയല്ക്കാരനോടു ദയ കാണിക്കുന്നില്ല. പരിഹാസകൻ ശിക്‌ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തൻ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോൾ ബുദ്ധിമാൻ ജ്ഞാനം നേടുന്നു. നീതിമാൻ ദുഷ്ടൻ്റെ ഭവനം നിരീക്ഷിക്കുന്നു; ദുഷ്‌ടൻ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു. ദരിദ്രന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേൾക്കുകയുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അവിടത്തെ കല്‌പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ, കർത്താവിൻറ നിയമം അനുസരിക്കുന്നവർ, ഭാഗ്യവാൻമാർ. അങ്ങയുടെ പ്രമാണങ്ങൾ നിർദേശിക്കുന്നവഴി എനിക്കു കാണിച്ചുതരണമേ! ഞാൻ അങ്ങയുടെ അദ്‌ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

കർത്താവേ, അവിടത്തെ കല്‌പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

ഞാൻ വിശ്വസ്തതതയുടെ മാർഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങൾ എൻ്റെ കൺമുൻപിൽ ഉണ്ട്. ഞാൻ അങ്ങയുടെ പ്രമാണം പാലിക്കാനും പൂർണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്കണമേ!

കർത്താവേ, അവിടത്തെ കല്‌പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അവിടത്തെ കല്‌പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ! ഞാൻ അതിൽ സന്തോഷിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ നിരന്തരം എന്നേക്കും പാലിക്കും.

കർത്താവേ, അവിടത്തെ കല്‌പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.

അല്ലേലൂയാ!

അല്ലേലൂയാ! (ലൂക്കാ 11:28). ദൈവവചനം കേട്ട് അതു പാലി ക്കുന്നവർ ഭാഗ്യവാൻമാർ. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എൻ്റെ അമ്മയും സഹോദരരും)

അക്കാലത്ത്, യേശുവിൻ്റെ അമ്മയും സഹോദരരും അവനെ കാണാൻ വന്നു. എന്നാൽ, ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്തു നില്ക്കുന്നു എന്ന് അവർ അവനെ അറിയിച്ചു. അവൻ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.