Diocese

സിബിസിഐ 37-ാമത് ജനറൽ ബോഡി യോഗം ആരംഭിച്ചു;‌ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ പങ്കെടുക്കുന്നു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: സിബിസിഐ 37-ാമത് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത്‌ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡോ. ഡി.സെൽവരാജൻ. ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) 37-ാമത് ജനറൽ ബോഡി യോഗത്തിലാണു ബിഷപ്പ്‌ സെൽവരാജന്റെ ശ്രദ്ധേയമായ സാന്നിധ്യം. 2026 ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന സിബിസിഐ യോഗത്തിന്റെ ആപ്‌തവാക്യം “വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിലേക്കുള്ള സഭയുടെ സാക്ഷി” എന്നതാണു.

ഇന്ത്യയിലെ 174 രൂപതകളിൽ നിന്നുള്ള കത്തോലിക്കാ ബിഷപ്പുമാർ ഇതിൽ പങ്കെടുക്കുന്നു. സഭാപരവും ദേശീയവുമായ കാര്യങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ചർച്ചകൾക്കും വിവേകത്തോടും വിവേചനാധികാരത്തോടുമുള്ള പ്രതികരണത്തിനും കൂട്ടായ തീരുമാനങ്ങൾക്കുമായാണു ഈ ദ്വിദിന അസംബ്ലിയിൽ ബിഷപ്പ്മാർ ഒന്നിച്ച്‌ ചേർന്നിരിക്കുന്നത്‌.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.